|    Nov 20 Tue, 2018 3:13 am
FLASH NEWS
Home   >  National   >  

കര്‍ണാടക ഉപതെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുമ്പ് ബിജെപി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published : 1st November 2018 | Posted By: afsal ph


ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന രാമനഗര നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ചന്ദ്രശേഖര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച ശേഷമാണ് എല്‍ ചന്ദ്രശേഖര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. നവംബര്‍ 3നാണ് രാമനഗര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സ്ഥാനാര്‍ഥി.
ബിജെപി നേതാക്കള്‍ പരിഗണിക്കുന്നില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ പാര്‍ട്ടി വിട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും ബിജെപിയില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് എല്‍ ചന്ദ്രശേഖര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് എംഎല്‍എ സി എം ലിങ്കപ്പയുടെ മകനാണ് എല്‍ ചന്ദ്രശേഖര്‍. ചന്ദ്രശേഖറെ നിര്‍ബന്ധിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്ത ബിജെപി തന്നെയാണ് ഈ തിരിച്ചടിക്ക് ഉത്തരവാദിയെന്ന് എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss