മുസ്ലിം വംശഹത്യയില്‍ കുപ്രസിദ്ധരായ ബോഡോകളും ബിജെപിയും തിരഞ്ഞെടുപ്പില്‍ കൈകോര്‍ക്കുന്നു

മുസ്ലിം വംശഹത്യയില്‍ കുപ്രസിദ്ധരായ ബോഡോകളും ബിജെപിയും  തിരഞ്ഞെടുപ്പില്‍ കൈകോര്‍ക്കുന്നു
X
bodo-leader-mahilary



[related]
ന്യൂഡല്‍ഹി: അസം കലാപത്തിലൂടെയും വംശീയഹത്യയിലൂടെയും കുപ്രസിദ്ധരായ ബോഡോകളും ബിജെപിയും വരാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈകോര്‍ക്കുന്നു. ഇന്നലെ നടന്ന ബിജെപി-ബോഡോലാന്റ് പീപ്പിള്‍ ഫ്രണ്ട് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. അസമിലെ ബോഡോ സ്വാധീന മണ്ഡലത്തിന് പുറത്തുള്ള മേഖലകളിലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം വിരുധരായ ബോഡോകളും ബിജെപിയും ഒന്നിച്ചാണ് നേരിടുക. ബോഡോടെറിറ്റോറിയല്‍ കൗണ്‍സിലിന്റെ വികസനത്തിന് ആയിരം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്നു കൂടി ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സര്‍ബാനന്ദ് സോനോവാള്‍,ദേശീയാധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ബോഡോ നേതാക്കള്‍ ആവശ്യപ്പെട്ടു.

ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ,കേന്ദ്രമന്ത്രിയും സംസ്ഥാനധ്യക്ഷനുമായ സര്‍ബനന്ദ് സോനാവാള്‍,മുതിര്‍ന്ന നേതാവ് രാം മാധവ് ,  പീപ്പിള്‍ ഫ്രണ്ട് നേതാവ് ഹഗ്രാമാ മഹിലരി ബിസ്വജിത് ദൈമരി യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it