|    Dec 13 Thu, 2018 7:40 pm
FLASH NEWS
Home   >  Kerala   >  

ദേശീയ പാതകള്‍ ബിജെപി ഉപരോധിക്കുന്നു

Published : 18th November 2018 | Posted By: sruthi srt

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാമജപത്തോടെ കുത്തിയിരുന്ന് ബിജെപി ദേശീയപാതകള്‍ സംസ്ഥാന വ്യാപകമായി ഉപരോധിക്കുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഒരു വാഹനവും കടത്തിവിടുന്നില്ല.

ഇത് അയ്യപ്പ ഭക്തരെയും ദുരിതത്തിലാക്കിയിട്ടുണ്ട്.തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ രാവിലെ 9.30 മുതല്‍ ബിജെപി റോഡ് ഉപരോധം തുടങ്ങിയിരുന്നു.എറണാകുളം ജില്ലയിലും റോഡ് ഉപരോധം പുരോഗമിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകരുടെ ഉപരോധം ശക്തമാണ്. ഒരു വാഹനവും കടത്തിവിടുന്നില്ല.
കോഴിക്കോട് ജില്ലയില്‍ രാവിലെ 11 മണിക്ക് വടകര, കൊയിലാണ്ടി, കോഴിക്കോട് പാളയം, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ ഉപരോധിച്ചു. കോഴിക്കോട് മൈസൂര്‍ ദേശീയപാതയില്‍ കല്‍പ്പറ്റയിലും സുല്‍ത്താന്‍ബത്തേരിക്കടുത്ത് കൊളഗപ്പാറയിലും റോഡ് ഉപരോധിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss