|    Dec 14 Fri, 2018 8:38 pm
FLASH NEWS
Home   >  National   >  

രാമക്ഷേത്ര നിര്‍മ്മാണത്തിന് പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരും: ബിജെപി എം പി

Published : 23rd November 2018 | Posted By: G.A.G

ബലിയ: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരുമെന്ന് ബിജെപി എം പി രവീന്ദര്‍ കുശവാഹ. രാജ്യസഭയില്‍ ബില്ല് പരാജയപ്പെട്ടാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ വിവാദ ഭൂമിയില്‍ ക്ഷേത്രം പണിയുന്നതിന് നിയമ നിര്‍മ്മാണം വേണമെന്ന് ഹിന്ദുത്വ സംഘടനകള്‍ മുറവിളി കൂട്ടുന്നതിനിടയിലാണ് കുശവാഹയുടെ പ്രഖ്യാപനം.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ബില്ല് നിശ്ചയമായും അവതരിപ്പിക്കും. ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്താല്‍ ആരൊക്കെ ക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിക്കുന്നുവെന്നും എതിര്‍ക്കുന്നുവെന്നും ജനങ്ങള്‍ക്ക് വ്യക്തമാകും. ലോക്‌സഭയില്‍ ബില്ല് പാസാകുമെന്നുറപ്പാണ്. എന്നാല്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പാസാകുമെന്ന് ഉറപ്പില്ല.
ദിനംപ്രതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ കോടതി വിഷയം ഗൗരവത്തിലെടുത്തുവെന്നാണ് ജനങ്ങള്‍ കരുതിയത്. എന്നാല്‍ പിന്നീട് അവര്‍ നിരാശരായെന്നും കുശവാഹ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss