|    Nov 19 Mon, 2018 12:14 am
FLASH NEWS
Home   >  Kerala   >  

മിനിലോറിയിലിടിച്ച് ബൈക്ക് കത്തി രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

Published : 8th November 2018 | Posted By: basheer pamburuthi

ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര ദേശീയപാതയില്‍ മിനിലോറിയിലിടിച്ച് ബൈക്ക് കത്തി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു. കോയമ്പത്തൂരിലെ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന കിരണ്‍കുമാര്‍, ശങ്കര്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് തീപടരുകയായിരുന്നു. പൊള്ളലേറ്റ് കിരണ്‍ തല്‍ക്ഷണവും ശങ്കര്‍ ആശുപത്രിയിലുമാണ് മരണപ്പെട്ടത്.
ഇന്നു രാവിലെ ഏഴോടെയാണു അപകടം. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരുന്നതിനിടെയാണ് ബൈക്ക് യാത്രികര്‍ അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss