|    Sep 19 Wed, 2018 2:17 pm
FLASH NEWS
Home   >  News now   >  

സ്വര്‍ണമെഡല്‍ ജേത്രി സ്വപ്‌നയുടെ സര്‍ക്കാര്‍ ജോലി യാഥാര്‍ഥ്യത്തിലേക്ക്

Published : 31st August 2018 | Posted By: jaleel mv


കൊല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാത്തലണില്‍ സ്വര്‍ണ്ണം നേടിയ സ്വപ്‌ന ബര്‍മന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താരത്തിന് പത്ത്‌ലക്ഷം രൂപ പാരിതാഷികവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്വപ്‌നയുടെ വിജയത്തിന് പിന്നാലെ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ഗൗതം ദേബ് വ്യാഴാഴ്ച രാവിലെ താരത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിയും താരത്തിന്റെ അമ്മയും തമ്മില്‍ ഫഓണില്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വീട് സന്ദര്‍ശിച്ചതെന്ന് ഗൗതം ദേബ് അറിയിച്ചു.കടുത്ത പല്ലുവേദനയ്ക്കിടയിലാണ് സ്വപ്‌ന ഗെയിംസില്‍ മത്സരിച്ചത്. വേദന കുറയ്ക്കാനുള്ള ടേപ്പ് കവിളില്‍ ഒട്ടിച്ചാണ് സ്വപ്‌ന മത്സരിച്ചത്. ഹെപ്റ്റാത്തലണിലെ ഏഴിനങ്ങളില്‍ നിന്നായി 6029 പോയിന്റ് നേടിയാണ് സ്വപ്‌നയുടെ സ്വര്‍ണനേട്ടം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss