ദാദ്രിയില്‍ തീപ്പൊരി പ്രസംഗം നടത്തിയ ബിജെപി എംഎല്‍എയ്ക്ക് സ്വന്തമായി ബീഫ് ഫാക്ടറി
BY TK tk9 Oct 2015 6:48 AM GMT
X
TK tk9 Oct 2015 6:48 AM GMT
ന്യൂഡല്‍ഹി: മാട്ടിറച്ചി നിരോധനത്തിന് മുന്‍പന്തിയിലുള്ള ബിജെപി എംഎല്‍എയ്ക്ക് അലിഗറില്‍ ബീഫ് ഫാക്ടറി.ഫാക്ടറിയുടെ ഡയറക്ടര്‍മാരിലൊരാള്‍ ബിജെപി എംഎല്‍എ സംഗീത് സോമാണെന്നാണ് ദേശീയമാധ്യമം രേഖകള്‍ സഹിതം പുറത്തുവിട്ടിരിക്കുന്നത്.
2009ല്‍ അലിഗറില്‍ ബീഫ് ഫാക്ടറിയ്ക്കായി എംഎല്‍എ സ്ഥലം വാങ്ങിയെന്നാണ് വിവരം. മൊയ്നുദ്ദീന് ഖുറേഷി,യോഗേഷ് റാവത്ത് എന്നിവര്‍ക്കൊപ്പം അല്‍ ദുഅ ഫുഡ് പ്രൊസസ്സിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ബിജെപിയുടെ ഈ തീപ്പൊരി നേതാവ്. രജിസ്ട്രേഷന് രേഖകളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പദ്ധതിക്കായി ഭൂമി വാങ്ങിയിരുന്നുവെന്ന് എംഎല്‍എയും സമ്മതിക്കുന്നു. എന്നാല്‍ ഡയറക്ടറാക്കിയ വിവരം താന്‍ അറിയില്ലെന്നും അദേഹം അവകാശപ്പെടുന്നു.താന്‍ വാങ്ങിയ സ്ഥലം മാസങ്ങള്‍ക്ക് മുമ്പ് ഇറച്ചിക്കമ്പനിക്ക് വിറ്റതാണ്. താനൊരു ഹിന്ദുവാണെന്നും വിശ്വാസത്തിനെതിരായി ഒന്നും ചെയ്യില്ലെന്നും സോം വ്യക്തമാക്കി.
ഫാക്ടറിയുടെ വെബ്സൈറ്റില്‍ പറയുന്നത്''ഹലാല്‍ ഇറച്ചിയ്ക്ക് മുന്‍പന്തിയിലുള്ള സ്ഥാപനം'' എന്നാണ്. സോമിനെതിരെ മുസാഫര്‍ നഗര്‍ കലാപത്തില്‍ പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ദാദ്രി കൊലപാതകത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് ഉത്തര്‍പ്രദേശ് പോലിസ് മഹേഷ് ശര്‍മയ്ക്കൊപ്പം സംഗീത് സോമിനെതിരെയും എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തിരുന്നു.
എ സ്ബി

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT