Flash News

ജൈനമത ഉല്‍സവം; ഹരിയാനയിലും അറവുശാലകള്‍ പൂട്ടാന്‍ തീരുമാനം

ജൈനമത ഉല്‍സവം; ഹരിയാനയിലും അറവുശാലകള്‍ പൂട്ടാന്‍ തീരുമാനം
X
beef

ചാണ്ഡിഗഡ്: ജൈനമത ഉല്‍സവം പ്രമാണിച്ചുള്ള രാജ്യത്തെ സംസ്ഥാനങ്ങളിലുള്ള മാട്ടിറച്ചി നിരോധനം തുടരുന്നു. ഹരിയാനയിലാണ് അവസാനമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ആരംഭിച്ച നിരോധനം ഈ മാസം 19 വരെ അറവുശാലകള്‍ പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം.

ജൈനമത ഉല്‍സവം പ്രമാണിച്ച് മാട്ടിറച്ചി നിരോധിച്ച് അഞ്ചാമത്തെ സംസ്ഥാനമാണ് ഹരിയാന.ഛത്തീസ്ഗഡില്‍ ഇന്നലെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്രാ എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ നിരോധിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ചില ജില്ലകളെ പ്രതിഷേധത്തെ തുടര്‍ന്ന് നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എസ്.ബി
Next Story

RELATED STORIES

Share it