|    Sep 22 Sat, 2018 7:28 am
FLASH NEWS
Home   >  Sports  >  Football  >  

ജര്‍മന്‍ തോരോട്ടത്തോടെ ബയേണിന് തകര്‍പ്പന്‍ ജയം

Published : 16th August 2018 | Posted By: jaleel mv


മ്യൂണിക്: ജര്‍മന്‍ മുന്നേറ്റ താരങ്ങളായ സാന്‍ഡ്രോ വാഗ്നന്റെയും തോമസ് മുള്ളറിന്റെയും ഇരട്ടഗോള്‍ നേട്ടത്തിന്റെ പിന്‍ബലത്തില്‍ സൃഹൃദ മല്‍സരത്തില്‍ ബയേണിന് ജയം. ജര്‍മനിയില്‍ നിന്നു തന്നെയുള്ള ഹാംബര്‍ഗര്‍ എസ് വിയെ 4-1 നാണ് ടീം പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ബയേണ്‍ വിജയതീരമണിഞ്ഞത്. 25ാം മിനിറ്റില്‍ ജര്‍മന്‍ താരം ഖാലിദ് നറേയാണ് ഹാംബര്‍ഗിനായി ബയേണിന്റെ വല കുലുക്കിയത്. 31ാം മിനിറ്റില്‍ സാന്‍ട്രോ വാഗ്നറിലൂടെ ബയേണ്‍ സമനില കണ്ടെത്തി. 41ാം മിനിറ്റിലും എതിര്‍വല കുലുക്കി മല്‍സരത്തില്‍ വാഗ്നര്‍ തന്റെ ഇരട്ട ഗോള്‍ നേട്ടവും കുറിച്ചു. രണ്ടാം പകുതിയുടെ 73ാം മിനിറ്റിലും 86ാം മിനിറ്റിലും എതിര്‍ വലയില്‍ പന്തെത്തിച്ച് ജര്‍മന്‍ സൂപ്പര്‍ താരം തോമസ് മുള്ളറും ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കിയതോടെ 4-1ന്റെ ജയം ബയേണ്‍ മ്യൂണിക്കിനൊപ്പം നിന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss