Flash News

ന്യൂകാമ്പില്‍ ഗോളടി മേളം

ന്യൂകാമ്പില്‍ ഗോളടി മേളം
X

ബാഴ്‌സലോണ: ന്യൂകാമ്പിലെ സ്വന്തം തട്ടകത്ത് പ്രതീക്ഷയോടെയെത്തിയ ആരാധകര്‍ക്ക് ലാലീഗയില്‍ ഗോളടി മേള വിരുന്നൊ രുക്കി ബാഴ്‌സലോണ. താരതമ്യേന ദുര്‍ബലരായ ഹ്യൂസ്‌കയ്ക്കതിരേയായിരുന്നു ബാഴ്‌സയുടെ ഗോളടിമേളം. ലാലിഗ സീസണില്‍ ബാഴ്‌സയുടെ തട്ടകത്തില്‍ നടന്ന ആദ്യ മല്‍സരമായിരുന്നു ഇത്. രണ്ടെണ്ണം കൊണ്ട ബാഴ്‌സ എട്ടെണ്ണമാണ് തിരിച്ചുകൊടുത്തത്. ലയണല്‍ മെസിയും ലൂയിസ് സുവാരസും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റാക്കിറ്റിച്ച്, ജോര്‍ഡി അല്‍ബ, ഉസ്മാനെ ഡെംബലെ എന്നിവരും ഓരോ ഗോള്‍ വീതമടിച്ചു.ഹോര്‍ഹെ പുല്ലിദോയുടെ വക ഒരു സെല്‍ഫ് ഗോളും ബാഴ്‌സയുടെ ഗോള്‍വര്‍ഷത്തില്‍ ഉള്‍പ്പെട്ടു. രണ്ട് ഗോളുകള്‍ നേടിയതിനൊപ്പം റാക്കിട്ടിച്ചിന്റേയും ജോര്‍ഡി ആല്‍ബയുടേയും ഗോളുകള്‍ക്ക് വഴിയിരുക്കിയതും മെസിയായിരുന്നു.
ഹ്യൂസ്്കയ്ക്ക് വേണ്ടി കൊളംബിയന്‍ സ്‌ട്രൈക്കര്‍ കുച്ചോ ഹെര്‍ണാണ്ടസും അല്‍ലക്‌സാണ്‍ഡ്രോ ഗലാര്‍ ഫാല്‍ഗുവേരയുമാണ് ഗോളടിച്ചത്. ജയത്തോടെ ബാഴ്‌സലോണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ബാഴ്‌സയും റയലും കളിച്ച മൂന്ന് കളിയിലും വെന്നിക്കൊടി നാട്ടിയപ്പോള്‍ ഗോള്‍ വ്യത്യാസത്തിന്റെ പിന്‍ബലത്തിലാണ് ബാഴ്‌സ ഒന്നാമതെത്തിയത്.
ലാലിഗയിലേക്ക് പ്രമോഷന്‍ നേടി എത്തിയ ഹ്യൂസ്‌കയ്ക്ക് ഈ തുടക്കം മറക്കാനാവില്ല. അത്രയും കരുത്തോടെയാണ് ബാഴ്‌സ ഇന്നലെ അവരെ നാണം കെടുത്തിയത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ഗോള്‍ നേടി ബാഴ്‌സയെ ഞെട്ടിച്ച ശേഷമാണ് ഹ്യൂസ്‌ക തകര്‍ന്നടിഞ്ഞത്.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, ഉസ്മാനെ ഡെംബലെ ത്രയങ്ങളെ മുന്നില്‍ നിര്‍ത്തി 4-3-3 എന്ന ശൈലിയില്‍ വാല്‍വെര്‍ഡെ ബാഴ്‌സയെ നയിച്ചപ്പോള്‍ 4-4-2 എന്ന ശൈലിയാണ് എതിര്‍ടീം മുന്നോട്ടുവച്ചത്.
സര്‍വാധിപത്യത്തോടെയാണ് ബാഴ്‌സ കളം പിടിച്ചെടുത്തത്. ഹ്യൂസ്‌ക ഏഴ് തവണ ബാഴ്‌സയുടെ ഗോള്‍ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തപ്പോള്‍ 31 തവണയാണ് ബാഴ്‌സ എതിര്‍ ടീമിന്റെ വല ചലിപ്പിക്കാനായി തുനിഞ്ഞത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ഹെര്‍ണാണ്ടസിലൂടെ വല കുലുക്കി ഹ്യൂസ്‌ക ന്യൂ കാമ്പിനെ ഞെട്ടിച്ചെങ്കിലും 16ാം മിനിറ്റില്‍ മെസിയിലൂടെ ബാഴ്‌സ ഗോള്‍ തിരിച്ചടിച്ചു. ബാഴ്‌സ പിന്നീട് മല്‍സരത്തിന്റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുക്കുകയായിരുന്നു.
ഹോര്‍ഹെ പുല്ലിദോയുടെ സെല്‍ഫ് ഗോളിനു പിന്നാലെ സുവാരസിന്റെ ഗോള്‍ ബാഴ്‌സയുടെ കരുത്ത് ഊട്ടിയുറപ്പിച്ചു. അല്‍ലക്‌സാണ്‍ഡ്രോ ഗലാര്‍ ഫാല്‍ഗുവേരയുടെ ആദ്യ പകുതിക്ക് മുന്‍പേയുള്ള ഗോള്‍ ഹ്യൂസ്‌കയ്ക്ക് ആവേശമായി. രണ്ടാം പകുതിയിലാണ് റാക്കിറ്റിച്ച്, ആല്‍ബ, ഡെംബലെ എന്നിവരുടെ ഗോളുകള്‍ പിറക്കുന്നത്.
Next Story

RELATED STORIES

Share it