|    Sep 20 Thu, 2018 6:47 pm
FLASH NEWS
Home   >  Sports  >  Football  >  

ഡെംബലെ രക്ഷകന്‍; ബാഴ്‌സയ്ക്ക് ജയാശ്വാസം

Published : 26th August 2018 | Posted By: jaleel mv


വല്ലഡോയിഡ്: ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലെയുടെ ഗോള്‍ മികവില്‍ സ്പാനിഷ് ലാലിഗയി്ല്‍ റയല്‍ വല്ലഡോയിഡിനെതിരേ ജയിച്ച് സൂപ്പര്‍ ടീം ബാഴ്‌സലാണ. സൂപ്പര്‍ താരം ലയണല്‍ മെസ്സി കളത്തിലിറങ്ങിയിരുന്നെങ്കിലും ലോകം കാത്തിരുന്ന ഗോള്‍ കണ്ടെത്താന്‍ താരത്തിനായില്ല. കൂടാതെ, സട്രൈക്കര്‍ ലൂയി സുവാരസും തീര്‍ത്തും നിറം മങ്ങിയതോടെ ഗോളിന് മുന്‍പില്‍ ബാഴ്‌സ ദുര്‍ബലരായി. മെസ്സിയെയും സുവാരസിനെയും ഡെംബലെയെയും മുന്നില്‍ നിര്‍ത്തി 4-3-3 എന്ന ശൈലിയിലാണ് ബാഴ്‌സയെ കോച്ച് ഏണസ്റ്റോ വാല്‍വെല്‍ഡെ കളത്തില്‍ വിന്യസിച്ചത്. വിരസമായ ആദ്യ പകുതിക്ക് ശേഷം 57ാം മിനിറ്റിലായിരുന്നു ഡെംബലെയുടെ വിജയ ഗോള്‍പിറന്നത്. സെര്‍ജിയോ റോബെര്‍ട്ടോയുടെ പാസില്‍ നിന്നായിരുന്നു ബാഴ്‌സയുടെ വിജയഗോള്‍ വീണത്. ലീഡ് നേടിയതോടെ പുതുതായി ടീമില്‍ എത്തിച്ച വനിദാല്‍, മാല്‍ക്കം എന്നിവരെ ബാഴ്‌സ കളത്തില്‍ ഇറക്കിയെങ്കിലും ലീഡ് ഉയര്‍ത്താനായില്ല. നേരത്തേ ബാഴ്‌സ അലാവസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡ് റായോ വാല്‍ക്കാനോയെ 1-0ന് പരാജയപ്പെടുത്തിയപ്പോള്‍ ലെഗനീസ് റയല്‍ സോഷിഡാഡിനെ 2-2നും ബെറ്റിസ് അലാവസിനെ ഗോള്‍ രഹിതമായും സമനിലയില്‍ പിടിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss