|    Aug 19 Sun, 2018 8:11 am
FLASH NEWS
Home   >  Sports  >  Football  >  

മഴക്കെടുതി: കേരളത്തിന് കൈത്താങ്ങായി ബംഗളുരു എഫ് സിയും

Published : 12th August 2018 | Posted By: jaleel mv

ബംഗളൂരു: മഴക്കെടുതി കാരണം ദുരിതമനുഭവിക്കുന്ന കേരളജനതയ്ക്ക് കൈത്താങ്ങായി മുന്‍ എഎഫ്‌സി കപ്പ് ഫൈനലിസ്റ്റും നിലവിലെ ഐഎസ് എല്‍ ടീമുമായ ബംഗളൂരു എഫ് സിയും. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ ശേഖരിച്ച് എത്തിക്കാനാണ് ടീം അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ക്യാംപയിന്‍ നടത്തിയാണ് ബെംഗളുരു ടീം വസ്തുക്കള്‍ ശേഖരിക്കുന്നത്. സോപ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, തോര്‍ത്ത്, വസ്ത്രങ്ങള്‍, മരുന്നുകള്‍, ഡെട്ടോള്‍, ഫസ്റ്റ് എയ്ഡ്, വീട്ടുപകരണങ്ങള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, മെഴുകുതിരി എന്നിവയൊക്കെയാണ് അവശ്യസാധനങ്ങളായി ഇവര്‍ ശേഖരിക്കുന്നത്. ആരാധകര്‍ തങ്ങള്‍ക്ക് കഴിയാവുന്നത്ര വസ്തുക്കള്‍ ബംഗളൂരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ എത്തിക്കണമെന്നവര്‍ അറിയിച്ചു.
ബെംഗളുരുവില്‍ താമസിക്കുന്ന ആരാധകര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ 09071151117 എന്ന നമ്പറില്‍ ബന്ധപ്പെടാം. ചെന്നൈയിന്‍ എഫ് സി ആരാധകക്കൂട്ടായ്മയായ സൂപ്പര്‍ മച്ചാന്‍സും ദുരിതബാധിതര്‍ക്കുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. നേരത്തേ തെന്നിന്ത്യന്‍ ചലച്ചിത്ര താരങ്ങളായ കമല്‍ ഹാസനും സൂര്യയും കാര്‍ത്തികും കേരള ജനതയ്ക്ക് സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss