|    Dec 19 Wed, 2018 7:42 pm
FLASH NEWS
Home   >  Kerala   >  

അസംബ്ലി, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍-പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി തള്ളി

Published : 22nd November 2018 | Posted By: G.A.G

ന്യൂഡല്‍ഹി: ആസന്നമായ അസംബ്ലി, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി തള്ളി. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിശ്വാസ്യത നഷ്ടപ്പെട്ട വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ന്യായ് ഭൂമി എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്നും അതിനാല്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍, ഏതു സംവിധാനവും യന്ത്രങ്ങളും ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാും സാധിക്കുമെന്നും എല്ലായിടത്തും സംശയങ്ങള്‍ ഉണ്ടാവുമെന്നും വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss