|    Nov 19 Mon, 2018 8:43 am
FLASH NEWS
Home   >  National   >  

ബെല്ലാരിയെന്ന ബിജെപി കോട്ട പിടിച്ചെടുത്ത് കോണ്‍ഗ്രസ്

Published : 6th November 2018 | Posted By: sruthi srt

ബംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ബിജെപി കോട്ട പിടിച്ചടക്കി കോണ്‍ഗ്രസിന്റെ ജയം.റെഡ്ഡി സഹോദരങ്ങളുടെ പണം കൊണ്ട് ബിജെപി കാലങ്ങളായി നിലനിര്‍ത്തി പോന്നിരുന്ന ബെല്ലാരി സിറ്റിങ് സീറ്റാണ് ഇത്തവണ കോണ്‍ഗ്രസ് കൊണ്ടുപോയത്.


കോണ്‍ഗ്രസിന്റെ വിഎസ് ഉഗ്രപ്പയാണ് ഇവിടെ ജയിച്ചത്.ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്നാണ് റിപോര്‍ട്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശ്രീരാമലു ജയിച്ചത് 85000 വോട്ടുകള്‍ക്കായിരുന്നു.2004 മുതല്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരി നഷ്ടമായത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss