|    Nov 21 Wed, 2018 5:05 am
FLASH NEWS
Home   >  Kerala   >  

ദുല്‍ഹിജ്ജ ഒന്ന് തിങ്കളാഴ്ച, ബലി പെരുന്നാള്‍ 22ന്

Published : 12th August 2018 | Posted By: G.A.G

കോഴിക്കോട് : കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് തിങ്കളാഴ് ച(13-8-18)യും, ബലി പെരുന്നാള്‍ 22ന് ബുധനാഴ്ചയും ആണന്ന് പാണക്കാട് ഹൈദരലി തങ്ങളും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും കാപ്പാട് ഖാസി പി.കെ അഹ്മദ് ശിഹാബുദ്ധീന്‍ ഫൈസിയും ഉറപ്പിച്ചു.

പൊന്നാനി : കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (തിങ്കള്‍) ദുല്‍ഹിജ്ജ ഒന്നായും 22 ന് ബുധനാഴ്ച ബലിപെരുന്നാളായും ഉറപ്പിച്ചതായി പൊന്നാനി മഖ്ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു

തിരുവനന്തപുരം: മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ നാളെ ദുല്‍ ഹജ്ജ് ഒന്നും, 22ന് ഈദുല്‍ അസ്ഹ(ബലിപെരുന്നാള്‍)ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി, നായിബ് ഖാസി കെ.കെ സുലൈമാന്‍ മൗലവി, ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, മണക്കാട് വലിയ പളളി ചീഫ് ഇമാം ഇ.പി അബൂബക്കര്‍ അല്‍ഖാസിമി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss