|    Dec 19 Wed, 2018 3:20 pm
FLASH NEWS
Home   >  News Today   >  

രാമക്ഷേത്രം ഡിസംബറിലെന്ന് രാംജന്മഭൂമി ന്യാസ്; പിഎംഒ ഫേസ് ബുക്ക് പേജില്‍ സര്‍വ്വേ

Published : 3rd November 2018 | Posted By: afsal ph

-തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അയോധ്യ കത്തിക്കാന്‍ സംഘപരിവാരം

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാബരിമസ്ജിദ്-രാമക്ഷേത്ര വിഷയം പ്രചരണായുധമാക്കാന്‍ ഒരുങ്ങി സംഘ്പരിവാരം. അയോധ്യ സജീവ ചര്‍ച്ചാ വിഷയമാക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ക്ക് സംഘ്പരിവാര്‍ തുടക്കമിട്ടു കഴിഞ്ഞു. സോഷ്യല്‍ മീഡിയ സര്‍വ്വേയും ആര്‍എസ്എസ് നേതാക്കളുടെ പ്രസ്താനകളും തൊട്ടടുത്ത ദിവസങ്ങളില്‍ സജീവമായത് ഇതിന്റെ ഭാഗമാണ്. രാമക്ഷേത്ര നിര്‍മാണ വിഷയവുമായി ആര്‍എസ്എസ്സും മറ്റു സംഘ്പരിവാര സംഘടനകളും പരസ്യമായി തന്നെ രംഗത്തെത്തി കഴിഞ്ഞു. അയോധ്യ തര്‍ക്കം ഉഭയസമ്മത പ്രകാരം പരിഹരിച്ച് ഈ വര്‍ഷം ഡിസംബറില്‍ തന്നെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി പ്രസ്താവിച്ചു. അയോധ്യയ്ക്ക് പകരം ലക്‌നൗവില്‍ മുസ്‌ലിം പളളിയും നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രവും പളളിയും നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഒന്നും വേണ്ടെന്നാണ് വേദാന്തി പ്രസ്താവിച്ചിരിക്കുന്നത്. 2019 ലെ പൊതു തിരഞ്ഞെടുപ്പിനു മുന്‍പ് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വേദാന്തി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
അതിനിടെ, തിരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര നിര്‍മാണം സജീവ ചര്‍ച്ചയാക്കാനുള്ള സര്‍വ്വേയും സോഷ്യല്‍ മീഡിയ വോട്ടിങ് അടക്കമുള്ള പ്രചരണ തന്ത്രങ്ങള്‍ക്കും സംഘപരിവാര്‍ തുടക്കം കുറിച്ചു. പിഎംഒ ഇന്ത്യ: എന്ന ഫേസ് ബുക്ക് പേജില്‍ സര്‍വ്വേ ആരംഭിച്ചിരിക്കുകയാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍. രാമക്ഷേത്ര നിര്‍മാണത്തിന് മോദി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അനുകൂലിക്കുമോ എന്ന ചോദ്യമാണ് സര്‍വ്വേയില്‍ ഉന്നയിക്കുന്നത്. സംഘ്പരിവാര്‍ അനുകൂല ഗ്രൂപ്പുകളിലും ഇത്തരത്തിലുള്ള സര്‍വ്വേകള്‍ സജീവമായി നടക്കുന്നുണ്ട്.
രാമക്ഷേത്ര നിര്‍മ്മാണം നീണ്ട് പോകരുതെന്ന് ഇന്നലെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി മുന്നറിയിപ്പ് നല്‍കിയിരുന്നു. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തത്. ഇതിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്, രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ 1992 ആവര്‍ത്തിക്കുമെന്നും ഭയ്യാജി ജോഷി പറഞ്ഞിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രം രാജ്യത്താകമാനം ചര്‍ച്ചയാക്കാനും ജനഹിതം തങ്ങള്‍ക്കനുകൂലമാക്കാനുമാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമമെന്നാണ് വിലയിരുത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss