|    Nov 21 Wed, 2018 11:46 pm
FLASH NEWS
Home   >  My video   >  

രാമക്ഷേത്ര നിര്‍മാണം: വേണ്ടിവന്നാല്‍ 92 ആവര്‍ത്തിക്കുമെന്ന് ആര്‍എസ്എസ്

Published : 2nd November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണത്തിന് ഉടനടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും വേണ്ടിവന്നാല്‍ 1992 ആവര്‍ത്തിക്കുമെന്നും ആര്‍എസ്എസ്. സംഘചാലക് മോഹന്‍ ഭാഗവത് ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി മുന്നറിയിപ്പ് നല്‍കിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഇനിയും കാത്തിരിക്കാനാവില്ല. ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നു. കോടതിയില്‍ വിശ്വാസമുണ്ട്. എന്നാല്‍ ഈ വിഷയം പരിഗണിക്കാത്തതില്‍ വേദനയുണ്ട്. രാമക്ഷേത്ര വിഷയത്തില്‍ കോടതി പ്രത്യേക പരിഗണന നല്‍കണം. അനൂകൂല വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷ. കോടതിയില്‍ നിന്ന് ഉടനടി വിധി പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ തന്നെ കോടതി വിധിക്കായി അനന്തമായി കാത്തിരിക്കാനാവില്ലെന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. അയോധ്യ രാമജന്‍മഭൂമിയാണെന്നു പ്രചരിപ്പിച്ച് രഥയാത്ര നടത്തിയ ശേഷം ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള കര്‍സേവകര്‍ 1992 ഡിസംബര്‍ ആറിനാണു ബാബരി മസ്ജിദ് തകര്‍ത്തത്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 400 വര്‍ഷത്തിലേറെ കാലം മുസ്്‌ലിംകള്‍ ആരാധന നിര്‍വഹിച്ച ബാബരി മസ്ജിദ് ശ്രീരാമന്റെ ജന്മസ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്നു ആരോപിച്ചാണ് സംഘപരിവാരം തകര്‍ത്തത്. മുന്‍കാലങ്ങളിലെന്ന പോലെ അയോധ്യ വിഷയം പ്രചാരണവിഷയമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയധ്രുവീകരണത്തിലൂടെ തിരഞ്ഞെടുപ്പില്‍ അധികാരം ഉറപ്പിക്കാനാവുമെന്നാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും കണക്കുകൂട്ടല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss