|    Nov 21 Wed, 2018 8:02 am
FLASH NEWS
Home   >  Kerala   >  

തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം: അഴിക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

Published : 9th November 2018 | Posted By: sruthi srt

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എംവി നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കോടതി ഉത്തരവ്.അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


ആറ് വര്‍ഷത്തേക്ക് കോടതി അയോഗ്യത വിധിച്ചത്. അതേസമയം വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി.ജസ്റ്റിസ് പിഡി രാജനാണ് വിധി പുറപ്പെടുവിച്ചത്. തുടര്‍ നടപടികളെടുക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കി. കേസ് നടത്തിപ്പിന് 50000 രൂപ നികേഷ് കുമാറിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

വിവാദമായ ലഘുലേഖ

‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യനാളില്‍ അവന്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മിനായ കെ മുഹമ്മദ് ഷാജി എന്ന കെഎം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനുകളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കു
‘സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം.
അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി
(ഹുജുറാത് 49:06)
ഇങ്ങനെയാണ് വിവാദമായ ലഘുലേഖയില്‍ ഉണ്ടായിരുന്നത്. ഈ ലഘുലേഖ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ പേരിലായിരുന്നു പുറത്തിറക്കിയത്. എല്‍ഡിഎഫിന്റെ പരാതിപ്രകാരം യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഈ ലഘുലേഖ പിടിച്ചെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss