|    Dec 12 Wed, 2018 8:03 pm
FLASH NEWS
Home   >  National   >  

ആയുഷ്മാന്‍ ഭാരത്: വ്യാജ വിവരങ്ങളുമായി നിരവധി വെബ്‌സൈറ്റുകളും ആപ്പുകളും

Published : 16th November 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ആരോഗ്യ സുരക്ഷാ പദ്ധതിയെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച് രോഗികളെ വഞ്ചിക്കുന്ന 89 വെബ്‌സൈറ്റുകള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. പദ്ധതി നടപ്പാക്കുന്ന നാഷനല്‍ ഹെല്‍ത്ത് ഏജന്‍സിയാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കുമെതിരേ നിയമ നടപടി സ്വീകരിച്ചത്.

പദ്ധതിയുടെ ഭാഗമാകുന്നതിന് രോഗികളെ സഹായിക്കുന്ന ആയുഷ്മാന്‍ മിത്രാസ് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത് മുതല്‍ മറ്റു പദ്ധതികളിലേക്ക് രോഗികളെ ചേര്‍ക്കുന്നതുവരെയുള്ള കാര്യങ്ങളാണ് വിവിധ വ്യാജ വെബ്‌സൈറ്റുകള്‍ ചെയ്തുവന്നത്.

പദ്ധതിയുടെ ഭാഗമായ എല്ലാ ആശുപത്രികളിലും രോഗികളെ സഹായിക്കുന്നതിന് ആയുഷ്മാന്‍ മിത്രാസിനെ നിയമിച്ചിട്ടുണ്ട്. ആയുഷ്മാന്‍ മിത്രാസിനെ നിയമിക്കുന്നതിന് ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിച്ചിട്ടില്ലെന്നും നിലവിലുള്ള ജീവനക്കാരെ തന്നെയാണ് ഇക്കാര്യം ഏല്‍പ്പിക്കുന്നതെന്നും റാം മനോഹര്‍ ലോഗ്യ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി കെ തിവാരി പറഞ്ഞു.

പല വെബ്‌സൈറ്റുകളും നിശ്ചിത ചാര്‍ജ് ഈടാക്കി ബെനഫിഷ്യറി കാര്‍ഡുകളും നല്‍കുന്നുണ്ട്. ഈ കാര്‍ഡ് കാണിച്ചാല്‍ പദ്ധതിക്കു കീഴില്‍ ചികില്‍സ ലഭിക്കുമെന്നാണ് വാഗ്ദാനം. എന്നാല്‍, പദ്ധതിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം വെബ്‌സൈറ്റുകളെ നിരന്തരം നിരീക്ഷിച്ച് നിയമ നടപടി സ്വീകരിച്ചുവരുന്നതായി ദേശീയ ആരോഗ്യ ഏജന്‍സി സിഇഒ ഇന്ദു ഭൂഷണ്‍ പറഞ്ഞു

www.abnhpm.gov.in എന്നതാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ യഥാര്‍ത്ഥ വെബ്‌സൈറ്റ്. ഇതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് വേണ്ടി 1455 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss