|    Nov 21 Wed, 2018 2:01 pm
FLASH NEWS

മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ വാഹനം എതിരേവന്നു; ബൈക്ക് യാത്രികന്‍ വീണു പരിക്കേറ്റു

Published : 2nd November 2018 | Posted By: basheer pamburuthi

കോഴിക്കോട്: മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ പോലിസ് വാഹനം പൊടുന്നനെ എതിര്‍ദിശയില്‍ വന്നതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ നിയന്ത്രണം തെറ്റി തെറിച്ചുവീണ് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെ മാങ്കാങ് ജങ്ഷനിലാണ് അപകടം. കൊമ്മേരി സ്വദേശിയായ നാസറി(54)നാണു പരിക്കേറ്റത്. മാങ്കാവ് നിന്നു മീഞ്ചന്ത ഭാഗത്തേക്കു പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തിനു മുന്നില്‍ വരികയായിരുന്ന പോലിസ് വാഹനമാണ് അപകടം വരുത്തുന്ന വിധത്തില്‍ പൊടുന്നനെ എതിരേ വന്നത്. ഇതോടെ ബൈക്ക് യാത്രികന്‍ വീഴുകഴും ദേഹത്ത് പരിക്കേല്‍ക്കുകയും ചെയ്തു. ഹെല്‍മറ്റ് ധരിച്ചതിനാലാണ് പരിക്ക് ഗുരുതരമാവാതിരുന്നത്. ഉടന്‍ പരിസരവാസികള്‍ തടിച്ചുകൂടിയപ്പോള്‍, പോലിസ് എസ്‌കോര്‍ട്ട് വാഹനം കുറച്ചകലെ നിര്‍ത്തി. മന്ത്രിയുടെ വാഹനവും അല്‍പനേരം നിര്‍ത്തിയെങ്കിലും ആളുകള്‍ തടിച്ചുകൂടുന്നത് പ്രശ്‌നത്തിനിടയാക്കുമെന്ന കാരണത്താല്‍ പോലിസ് ഇടപെട്ട് പെട്ടെന്ന് തന്നെ യാത്ര തുടരാന്‍ നിര്‍ദേശം നല്‍കി. ബൈക്കില്‍നിന്നു തെറിച്ചുവീണയാള്‍ അബോധാവസ്ഥയിലായിരുന്നു. പിന്നാലെ മറ്റൊരു ബൈക്കിലെത്തിയ യുവാവ് പ്രാഥമിക ചികില്‍സ നല്‍കി. നാട്ടുകാരുടെ സഹായത്തോടെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ മന്ത്രിയുടെ വാഹനമോ പോലിസോ ഇവരെ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss