|    Dec 17 Mon, 2018 2:02 pm
FLASH NEWS
Home   >  Kerala   >  

എ വി ജോര്‍ജിനെ തിരിച്ചെടുത്തു; നിയമനം ഇന്റലിജന്‍സ് എസ്പിയായി

Published : 24th August 2018 | Posted By: mtp rafeek


കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ആരോപണവിധേയനായി സസ്‌പെന്‍ഷനിലായിരുന്ന ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ഇന്റലിജന്‍സ് എസ്പി ആയാണ് പുതിയ നിയമനം.

കഴിഞ്ഞ മെയില്‍ മൂന്നു മാസത്തേക്കാണ് ജോര്‍ജിനെ സസ്‌പെന്റ് ചെയ്തത്. എ വി ജോര്‍ജിന്റെ പൂര്‍ണ നിയന്ത്രണത്തിലുണ്ടായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ(ആര്‍ടിഎഫ്) അംഗങ്ങളാണ് ശ്രീജിത്ത് കസ്റ്റഡി മരണക്കേസിലെ മുഖ്യപ്രതികള്‍. ആര്‍ടിഎഫ് അംഗങ്ങളാണ് ശ്രീജിത്തിനെ വീ്ട്ടില്‍ നിന്ന് രാത്രിയില്‍ പിടികൂടിക്കൊണ്ടു പോയത്. അതുകൊണ്ട് തന്നെ ജോര്‍ജിന്റെ അറിവോടെയല്ലാതെ ഇത് സംഭവിക്കില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ജോര്‍ജിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ജോര്‍ജ് പ്രതിയല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ച് രണ്ട് മാസം കൂടി പിന്നിട്ടതോടെയാണ് ജോര്‍ജിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഐപിഎസ് ചട്ട പ്രകാരം കൃത്യമായ തെളിവുകളില്ലാതെ ആരോപണവിധേയനായ ഒരാളെ ഇത്രയും നാള്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയില്ലെന്ന വാദം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ തീരുമാനം. അതേ സമയം, ജോര്‍ജിനെതിരേ വകുപ്പ് തല അന്വേഷണം തുടരുമെന്നാണ് അറിയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss