|    Dec 10 Mon, 2018 1:56 am
FLASH NEWS
Home   >  Kerala   >  

പള്ളിയില്‍ നിന്ന് പ്രാര്‍ഥനകഴിഞ്ഞ് വരുന്ന യുവാക്കളെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു

Published : 17th November 2018 | Posted By: G.A.G


പാനൂര്‍: പള്ളിയില്‍ നിന്ന് പ്രാര്‍ഥനകഴിഞ്ഞ് വരുന്ന യുവാക്കളെ തടഞ്ഞ് നിര്‍ത്തി മാരകായുധങ്ങള്‍ കൊണ്ട് മര്‍ദ്ദിക്കുകയും വര്‍ഗ്ഗീയ രീതിയില്‍ അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൈ വേലിക്കല്‍ നാമത്ത് പള്ളിയില്‍ നിന്ന് അസര്‍ നമസ്‌കാരം കഴിഞ്ഞ് വരികയായിരുന്ന താഴെ കൂലോത്ത് അഫ്‌സല്‍(30) ‘മൂഴിക്കരിട്ടില്‍ സഅദ് (16) എന്നിവരെയാണ് ദണ്ഡ, സ്‌ക്രൂ ഡ്രൈവര്‍, കത്തി മുതലായ ആയുധങ്ങള്‍ കൊണ്ട് തലക്കും കഴുത്തിനും പുറത്തും കാല്‍ മുട്ടിനും മര്‍ദ്ദിച്ചത്.ഇവരെ തലശ്ശേരി കോ-ഓപറേറ്റീവ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ആര്‍ -എസ്.എസ് പ്രവര്‍ത്തകരായ കണിശന്‍ മോഹനന്‍, സൂ ദേവ് മാറോളി, കേബിള്‍ ബാബു കൈവേലിക്കല്‍ .എരുമ രാജീവന്‍ എന്ന രാജീവന്‍ അസ്വിന്‍ രാജ്, മത്തിന് വിട ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന 50 ഓളം പേരാണ് അക്രമിച്ചത്.പാനൂര്‍ പോലീസില്‍ പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss