|    Nov 19 Mon, 2018 11:04 pm
FLASH NEWS
Home   >  News now   >  

അംഗപരിമിതര്‍ക്ക് ആശ്വാസം; എടിഎമ്മുകളില്‍ റാമ്പ്

Published : 12th August 2018 | Posted By: G.A.G

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ എല്ലാ എ.ടി.എമ്മുകളിലും റാമ്പ് സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി.
അംഗപരിമിതര്‍ക്ക് തടസം കൂടാതെ എ.ടി.എമ്മില്‍ പ്രവേശിച്ച് ഇടപാടുകള്‍ നടത്താവുന വിധത്തില്‍ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ റാമ്പ് സ്ഥാപിക്കമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കരമന സ്വദേശിനി കെ. ഫരീദാബീവി നല്‍കിയ പരാതിയിലാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ കമ്മീഷന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഫരീദ ബീവിയുടെ ശമ്പളം എസ് ബി ഐയിലാണ് വരുന്നത്. അംഗപരിമിതമായതിനാല്‍ തനിക്ക് എ ടി. എമ്മില്‍ പ്രവേശിച്ച് ശമ്പളം മാറാനാവുന്നില്ലെന്നായിരുന്നു പരാതി.
എസ്.ബിഐ ക്കെതിരെയായിരുന്നു പരാതി. കമ്മീഷന്‍ എസ് ബി ഐ യില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയെങ്കിലും വാടക മുറികളില്‍ പ്രവര്‍ത്തിക്കുന്ന എറ്റിഎമ്മുകളില്‍ റാമ്പ് നിര്‍മ്മിക്കുന്നത് പ്രായോഗികമല്ലെന്നാണ് ബാങ്ക് വിശദീകരിച്ചത്.ബാങ്കിന്റെ വിശദീകരണം കമ്മീഷന്‍ തള്ളിയിരുന്നു. അംഗ പരിമിതരുടെ അവകാശങ്ങളെ കുറിച്ചുള്ള യു.എന്‍ ഉടമ്പടികള്‍ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചിരുന്നു. രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും അംഗപരിമിതര്‍ക്ക് പ്രവേശിക്കാന്‍ അവസരം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവും കമ്മീഷന്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു.
ആര്‍ ബി ഐ മാര്‍ഗനിര്‍ദേശ പ്രകാരം എടിഎമ്മുകള്‍ അംഗപരിമിത സൗഹ്യദമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് കമ്മീഷനെ അറിയിച്ചത്. റാമ്പ് നിലവില്‍ വരുന്നതോടെ എ ടി.എമ്മിനുള്ളില്‍ വീല്‍ ചെയര്‍ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss