|    Dec 12 Wed, 2018 8:54 pm
FLASH NEWS
Home   >  Kerala   >  

വിവാദ നാടകം പിന്‍വലിച്ചത് ‘കിതാബിലെ കൂറ’യുടെ വിജയം: അതിജീവന കലാസംഘം

Published : 30th November 2018 | Posted By: G.A.G

കോഴിക്കോട്: മതാചരങ്ങളെ അവഹേളിക്കുകയും വ്യാജമായി അവതരിപ്പിക്കുകയും ചെയ്ത കിത്താബ് എന്ന നാടകം മേമുണ്ട സ്‌കൂള്‍ അധികൃതര്‍ പിന്‍വലിച്ചതിലൂടെ പ്രതിനാടകമായ കിതാബിലെ കൂറ വിജയം കണ്ടെന്ന് അതിജീവന കലാസംഘം കോ ഓഡിനേറ്ററും കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷററുമായ ഷെഫീഖ് കല്ലായി.
സ്‌കൂളിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. യാഥാര്‍ഥ്യങ്ങള്‍ക്കു മുമ്പില്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. അശയങ്ങളെ അതേ നാണയത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ജനം അത് ഏറ്റെടുത്തിരിക്കുന്നു. ഇനിയും ഇത്തരം വര്‍ഗീയ ചേരിതിരിവുകളില്‍ ഒരു വിദ്യാലയവും വീണുപോവാന്‍ ഇടയാവരുത്.
ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളും ഇടതുപക്ഷ ലിബറലുകളും നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ ജനകീയമായി ചെറുത്തുതോല്‍പ്പിക്കാന്‍ പുതിയൊരു മാതൃകയാണ് അതിജീവന കലാസംഘം അവതരിപ്പിച്ചത്. ഉണ്ണി ആറിന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു നാടകമെന്ന വിശദീകരണവും കഥാകൃത്തിന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു. മതവിരുദ്ധതയും മുസ്‌ലിം വിദ്വേഷവുമാണ് എസ്എഫ്‌ഐ ഇതിനെ പിന്തുണക്കാന്‍ കാരണം. അവരുടെ കപടത വിദ്യാര്‍ഥികള്‍ തിരിച്ചറിയേണ്ടതുണ്ട്.
വര്‍ഗീയത മനസ്സില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നവര്‍ക്ക് മതേതര ഇടങ്ങള്‍ കൈയടക്കാന്‍ കഴിഞ്ഞതാണ് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇങ്ങനെയൊരു വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട സാഹചര്യമൊരുക്കിയത്. ഇത്തരം മുഖംമൂടിയണിഞ്ഞ വര്‍ഗീയ വാദികള്‍ക്കെതിരേ മതേതര സമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ യഥാര്‍ഥ മതേതര സങ്കല്‍പങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണെന്നും ഷഫീഖ് കല്ലായി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss