|    Dec 13 Thu, 2018 7:00 pm
FLASH NEWS
Home   >  National   >  

മധ്യപ്രദേശ്, മിസോറാം: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Published : 26th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: മധ്യപ്രദേശ്, മിസോറാം നിയമസഭ തിരഞ്ഞെടുപ്പുകളുടെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 28നാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്.

മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍.ഇവിടുത്തെ തിരഞ്ഞെടുപ്പ് ഫലം ലോക്‌സഭാ ഫലത്തില്‍ നിര്‍ണായകമായേക്കുമെന്നതിനാല്‍ ബിജെപിയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഈ തിരഞ്ഞെടുപ്പ്.മിസോറാമില്‍ ലാല്‍ തന്‍വാലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും ഭരണവിരുദ്ധ വികാരമാണ് നേരിടുന്നത്.
മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും മിസോറാമില്‍ 40 സീറ്റുകളിലേക്കുമാണ് പോളിങ്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss