|    Dec 19 Wed, 2018 2:46 am
FLASH NEWS
Home   >  National   >  

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി

Published : 31st August 2018 | Posted By: afsal ph

ഫൈനലില്‍ ജപ്പാനോട് ഏറ്റ്മുട്ടിയ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുകയായിരുന്നു. ആദ്യമായാണ് ജപ്പാന്‍ ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ജേതാക്കളാകുന്നത്. മിനാമി ഷിമിസു, മൊടാമി കവമുര എന്നിവര്‍ ജപ്പാന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ നേഹ ഗോയല്‍ ഇന്ത്യക്ക് വേണ്ടി ഒരു ഗോള്‍ മടക്കി. 1982ലായിരുന്നു ഇന്ത്യ വനിതാ ഹോക്കിയില്‍ അവസാനമായി സ്വര്‍ണ്ണം നേടിയത്. 1998ല്‍ വെള്ളിയും 2006ലും 2014ലും ഇതേയിനത്തില്‍ വെങ്കലവും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
ഗെയിംസില്‍ ഇന്ത്യ ഇന്ന് രണ്ട് വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കി. തുഴച്ചിലില്‍ വെള്ളിയടക്കം മൂന്ന് മെഡലുകളാണ് നേടിയത്. ബോക്‌സിങില്‍ അമിത് പഗാല്‍ ഫൈനലില്‍ കടന്നു. എന്നാല്‍ വികാസ് കൃഷ്ണ വെങ്കലത്തിലൊതുങ്ങി. സെമിയില്‍ പരിക്കേറ്റ് പിന്മാറുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss