|    Nov 15 Thu, 2018 8:09 pm
FLASH NEWS
Home   >  News Today   >  

88.06 മീറ്റര്‍ ദൂരം; ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

Published : 27th August 2018 | Posted By: afsal ph

ജക്കാര്‍ത്ത: 88.6 മീറ്ററിന്റെ പുതിയ ദൂരം കണ്ടെത്തി ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്കു വീണ്ടും സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്. നീരജ് തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചത്. മൂന്നാം ശ്രമത്തിലാണ് നീരജ് റിക്കാര്‍ഡ് ദൂരം പിന്നിട്ടത്. ഗെയിംസില്‍ ഇന്ത്യയുടെ എട്ടാം സ്വര്‍ണമാണിത്.

അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകളുമായി കളത്തില്‍ ഇറങ്ങിയ മലയാളി താരം നീന പിന്റോ, തമിഴ്‌നാട്ടുകാരന്‍ ധരുണ്‍ അയ്യസാമി, ഉത്തര്‍പ്രദേശുകാരി സുധ സിംഗ് എന്നിവരിലൂടെ ഇന്ന് മൂന്നു വെള്ളി മെഡലുകളും ഇന്ത്യ സ്വന്തമാക്കി. ലോംഗ്ജംപില്‍ നീനയും സ്റ്റീപ്പിള്‍ ചേസില്‍ സുധ സിംഗും വെള്ളിമെഡലുകള്‍ സ്വന്തമാക്കി. 6.51 മീറ്റര്‍ ചാടിയാണ് നീന വെള്ളി നേടിയത്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് 9:40.3 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സുധ വെള്ളി സ്വന്തമാക്കി.

പുരുഷവിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ധരുണ്‍ വെള്ളി നേടിയത്. ദേശീയ റെക്കോര്‍ഡോടെ 48.96 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ധരുണിന്റെ വെള്ളിനേട്ടം. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലാണ് സുധ സിംഗിന്റെ മെഡല്‍ നേട്ടം. 2010ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുള്ള താരമാണ് സുധ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss