Cricket

ഇതാണ് യഥാര്‍ഥ പോരാട്ടം: ഒറ്റക്കൈയില്‍ ബാറ്റേന്തി തമീം ഇഖ്ബാല്‍

ഇതാണ് യഥാര്‍ഥ പോരാട്ടം: ഒറ്റക്കൈയില്‍ ബാറ്റേന്തി തമീം ഇഖ്ബാല്‍
X

ധക്ക: ശ്രീലങ്കയെ 137 റണ്‍സിന് തരിപ്പണമാക്കിയ ബംഗ്ലാനിരയില്‍ മുഷ്ഫിഖുര്‍ റഹീമാണ് തിളങ്ങിയതെങ്കിലും മറ്റൊരു താരവും ഞായറാഴ്ച ആരാധകരുടെ മനം കവര്‍ന്നു. മല്‍സരത്തില്‍ ബാറ്റിങ്ങിനിടെ പന്ത് കൊണ്ടു കൈക്കുഴ പൊട്ടിയിട്ടും ഒറ്റകൈയില്‍ ബാറ്റ് ചെയ്ത തമിം ഇക്ബാലാണ് ആദ്യ മല്‍സരത്തില്‍ ബംഗ്ലാ നിരയിലെ മറ്റൊരു താരമായത്.
സോഷ്യല്‍ മീഡിയയില്‍ തമീമിന്റെ ബാറ്റിങ് ഇതിനോടകം വൈറലായി കഴിഞ്ഞു. രണ്ടാം ഓവറില്‍ ശ്രീലങ്കന്‍ പേസര്‍ സുരംഗ ലക്മലിന്റെ പന്ത് കൊണ്ടതിനെ തുടര്‍ന്നാണ് താരത്തിന്റെ കൈക്കുഴ പൊട്ടിയത്. ഇതേ തുടര്‍ന്ന് തമിം റിട്ടയഡ് ഹര്‍ട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങി. പരിശോധനയില്‍ കൈക്കുഴ പൊട്ടിയെന്നും മതിയായ വിശ്രമം വേണമെന്നും ഡോക്ടര്‍ അറിയിച്ചു. എന്നാല്‍, ഒമ്പതു വിക്കറ്റ് നഷ്ടമായതോടെ ബംഗ്ലാദേശിന് വേണ്ടി വീണ്ടും തമിം ക്രീസിലെത്തുകയായിരുന്നു. പിന്നീട് തമിം ഒറ്റ കൈയില്‍ ബാറ്റേന്തി പന്ത് പ്രതിരോധിക്കുന്ന കാഴ്ച്ചയാണ് കായികലോകം കണ്ടത്. ഗാലറിയില്‍ ആരാധകര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് താരത്തിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ചത്.
മല്‍സരത്തില്‍ മുഷ്ഫിഖുര്‍ റഹീമിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് (144) ബംഗ്ലാദേശിന് വിജയമൊരുക്കിയത്. ബൗളിങിലും ബാറ്റിങിലും ഒരു പോലെ തിളങ്ങിയ ബംഗ്ലാദേശ് ശ്രീലങ്കയെ 124ന് പുറത്താക്കി ആദ്യ വിജയം കൈവരിച്ചു.
Next Story

RELATED STORIES

Share it