|    Dec 14 Fri, 2018 7:57 pm
FLASH NEWS
Home   >  National   >  

സച്ചിന്‍ പൈലറ്റും അശോക് ഗലോട്ടും മല്‍സരിക്കും

Published : 14th November 2018 | Posted By: afsal ph


ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റും അശോക് ഗലോട്ടും മല്‍സരിക്കും. ഇരു നേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയായിരുന്നു സംയുക്ത വാര്‍ത്താസമ്മേളനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും അശോക് ഗലോട്ടിന്റെയും ആവശ്യം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറായതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. പാര്‍ട്ടിയില്‍ ആഭ്യന്തര കലഹമുണ്ടെന്ന റിപോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി കരുതപ്പെടുന്നവരാണ് സച്ചിന്‍ പൈലറ്റും അശോക് ഗലോട്ടും. അതുകൊണ്ടുതന്നെ ഇരുവര്‍ക്കുമിടയില്‍ ബന്ധം വഷളായതായി ഊഹാപോഹങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ രണ്ടു നേതാക്കളും മത്സരത്തില്‍നിന്ന് മാറിനില്‍ക്കണമെന്നും പ്രചരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss