|    Sep 21 Fri, 2018 4:36 am
FLASH NEWS
Home   >  National   >  

കേജ്‌രിവാളിന് തലവേദനയായി എഎപി എന്ന പേരില്‍ പുതിയ പാര്‍ട്ടി

Published : 31st August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തലവേദനയായി പുതിയ പാര്‍ട്ടി. എഎപിയെന്ന ചുരുക്കെഴുത്ത് വരുന്ന ആപ്കി അപ്‌നി പാര്‍ട്ടി (പീപ്പിള്‍സ്) എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അംഗീകാരം നല്‍കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയാണ് പ്രശ്‌നം. ഇതിനെതിരെ ആം ആദ്മി രംഗത്തെത്തിയെങ്കിലും എതിര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളികളഞ്ഞു. തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആം ആദ്മി.

ഹരജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ആപ്കി അപ്‌നി പാര്‍ട്ടിക്കും കോടതി നോട്ടീസ് അയച്ചു. രണ്ടു പാര്‍ട്ടികളുടെയും ചുരുക്കെഴുത്ത് എഎപി എന്നായതിനാല്‍ വോട്ടര്‍മാരില്‍ സംശയം ജനിപ്പിക്കുമെന്നും ആപ്കി അപ്‌നി പാര്‍ട്ടിക്ക് നല്‍കിയ അംഗീകാരം റദ്ദാക്കണമെന്നുമാണ് ആം ആദ്മിയുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss