|    Sep 26 Wed, 2018 8:01 pm
FLASH NEWS
Home   >  National   >  

എഴുത്തുകാരുടെ അറസ്റ്റ്: വരുന്ന തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പെന്ന് അരുന്ധതി റോയ്

Published : 28th August 2018 | Posted By: afsal ph


ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ലക്ഷ്യമാക്കി നടക്കുന്ന പൊലിസ് റെയ്ഡ് വരുന്ന തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പാണെന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്. ഇത്തരം നീക്കങ്ങള്‍ അത്യന്തം ആപത്കരമാണെന്നും അടിയന്തരാവസ്ഥയ്ക്കു സമാനവുമാണ്. ദലിത് ആക്ടിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍, കവികള്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ വീടുകളിലാണു പരിശോധന നടക്കുന്നത്. മറുഭാഗത്ത് കൊലപാതകികളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്. നീതിക്കു വേണ്ടിയോ ഹിന്ദു ഭൂരിപക്ഷവാദത്തിനെതിരെയോ ആരെങ്കിലും സംസാരിച്ചാല്‍ അവരെ കുറ്റവാളികളാക്കുന്നു.
ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുത്. ഇതിനെതിരെ എല്ലാവരും ഒരുമിക്കണം. അല്ലെങ്കില്‍ നമ്മള്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യം എല്ലാം നഷ്ടമാകുമെന്നും അവര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടാണ് എട്ട് സാമൂഹിക പ്രവര്‍ത്തകരെ ലക്ഷ്യമാക്കി പുണെ പൊലീസ് റെയ്ഡ് നടത്തിയത്. ഇതില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി, ഫരീദാബാദ്, ഗോവ, മുംബൈ, താനെ, റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇവരുടെ വീടുകളിലാണു പരിശോധന നടന്നത്.
വെര്‍നോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരീറ (മുംബൈ), ഗൗതം നവ്‌ലാഖ (ന്യൂ ഡല്‍ഹി), സുധ ഭരദ്വാജ് (ഫരീദാബാദ്), വരവാര റാവു, ക്രാന്തി തേകുല (ഹൈദ്രാബാദ്) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീടുകള്‍ കൂടാതെ സ്റ്റാന്‍ സ്വാമി, ആനന്ദ് ടെല്‍തുംഡെ, നസീം തുടങ്ങിയവരുടെ വീടുകളിലും പൊലിസ് പരിശോധന നടത്തി. കംപ്യൂട്ടര്‍, ലാപ്‌ടോപ്, സിഡികള്‍ മറ്റു രേഖകള്‍ എന്നിവ പിടിച്ചെടുത്തു. ടെല്‍തുംഡെയുടെ അസാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വീട്ടില്‍ പൊലിസ് പരിശോധന നടത്തിയത്.
കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശിക്കുന്നവരെ ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ വ്യാപകമായി റെയ്ഡ് നടക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലിസ് രാജെന്ന് ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss