Flash News

പുരസ്‌കാരം തിരിച്ചുനല്‍കി പ്രതിഷേധിച്ച് അരുന്ധതി റോയിയും

പുരസ്‌കാരം തിരിച്ചുനല്‍കി പ്രതിഷേധിച്ച് അരുന്ധതി റോയിയും
X
arundathi-roy



ന്യൂഡല്‍ഹി: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ  വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ  പുരസ്‌കാരം തിരിച്ചുനല്‍കി പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി അരുന്ധതി റോയും. 1989ല്‍ മികച്ച തിരക്കഥയ്ക്ക് ലഭിച്ച പുരസ്‌കാരമാണ് അരുന്ധതി തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാജ്യത്ത് വളരുന്ന അസഹിഷ്ണുതയില്‍ നടുക്കം രേഖപെടുത്തുകയല്ല ഈ പ്രവര്‍ത്തിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആദ്യമേ വ്യക്തമാക്കട്ടെ. സഹജീവികളെ തല്ലിക്കൊല്ലുന്നതും കത്തിച്ചുക്കൊല്ലുന്നതും വെടിവെച്ചുക്കൊല്ലുന്നതും 'അസഹിഷ്ണുത' എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവിലെന്ന് താന്‍ കരുതുന്നുവെന്നാണ് അരുന്ധതി റോയ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ നല്‍കിയ ലേഖനത്തിലൂടെ പ്രസ്താവിച്ചത്.

''പുരസ്‌കാരങ്ങള്‍ കലാസൃഷ്ടികകളുടെ അളവുകോലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
എന്നാല്‍, 1989 ല്‍ മികച്ച തിരക്കഥക്ക് എനിക്ക് ലഭിച്ച ദേശീയ അവാര്‍ഡ് മടക്കിനല്‍കപ്പെട്ട പുരസ്‌കാരങ്ങളുടെ ശേഖരത്തിലേക്ക് ഞാന്‍ ചേര്‍ക്കുന്നു.
ഇപ്പോഴത്തെ സര്‍ക്കാരിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാജ്യത്ത് വളരുന്ന അസഹിഷ്ണുതയില്‍ നടുക്കം രേഖപെടുത്തുകയല്ല ഈ പ്രവര്‍ത്തിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആദ്യമേ വ്യക്തമാക്കട്ടെ. സഹജീവികളെ തല്ലിക്കൊല്ലുന്നതും കത്തിച്ചുക്കൊല്ലുന്നതും വെടിവെച്ചുക്കൊല്ലുന്നതും 'അസഹിഷ്ണുത' എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവിലെന്ന് ഞാന്‍ കരുതുന്നു.
പിന്നെ, നടക്കാന്‍ പോകുന്നത് എന്തെല്ലാമാണെന്ന് പ്രവചിക്കുന്ന നിരവധി സംഭവങ്ങള്‍ എത്രയോ മുന്‍പ് ഇവിടെ അരങ്ങേറിയിരുന്നു. അതുകൊണ്ട്
തന്നെ, അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം നടന്നതൊന്നും എന്നില്‍ നടുക്കമുണ്ടാക്കുന്നില്ല.
ക്രൂരമായ നരഹത്യകള്‍  കൂടുതല്‍ ഭീഷണമായ സംഭവങ്ങള്‍ക്കുള്ള നാന്ദിയാണെന്ന് തീര്‍ച്ചയുമുണ്ട്. കോടികണക്കിന് വരുന്ന ദളിതര്‍ക്ക്, ആദിവാസികള്‍ക്ക്, മുസ്ലിമുകള്‍ക്ക് ക്രിസ്ത്യാനികള്‍ക്ക് ജീവിതം നരകതുല്യമാകും. എവിടെ നിന്ന്, എപ്പോള്‍ ആക്രമണം ഉണ്ടാകുമെന്ന ഭീതിയില്‍ അവര്‍ക്ക് ജീവിതം തള്ളി നീക്കേണ്ടി വരും.
രാഷ്ട്രീയ ഗുണ്ടകളും കൊല്ലിവെപ്പുകാരും അവരുടെ ഭാവനയില്‍ മാത്രമുള്ള പശുക്കളുടെ അനധികൃത കശാപ്പിനെ കുറിച്ച് വാചാലര്‍ ആകുമ്പോള്‍ കൊല ചെയ്യപ്പെടുന്ന യഥാര്‍ത്ഥ മനുഷ്യരെ കുറിച്ച് ആര്‍ക്കും പരാതിയില്ല. ഫോറന്‍സിക് പരിശോധനയുടെ പേരില്‍ തെളിവ് ശേഖരിക്കുന്നു എന്ന് പറയുമ്പോള്‍ തല്ലിക്കൊന്ന മനുഷ്യന്റെ മൃതദേഹത്തെ കുറിച്ചല്ല ; അടുക്കളയിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണത്തെ കുറിച്ചാണ് അവര്‍ പറയുന്നതെന്ന് നാം തിരിച്ചറിയുന്നു, ദളിതര്‍ കുരുതി കൊടുക്കപ്പെടുമ്പോള്‍, അവരുടെ കൈകുഞ്ഞുങ്ങള്‍ ജീവനോടെ ചുട്ടെരിക്കപ്പെടുമ്പോള്‍, നാം വികസനത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നു. തൊട്ടുകൂടാത്തവര്‍ക്കു ''ഹിന്ദുമതം, നിശ്ചയമായും നാരകീയ പീഡനങ്ങളുടെ കൊലയറയാണെന്ന് '' അംബെദ്കറെ പോലെ വിളിച്ചുപറയാന്‍
ഏതു എഴുത്തുകാരനാണ് ഇന്ന് സാധിക്കുക. തലിക്കൊല്ലുമെന്നൊ, കൊലക്കത്തിക്ക് ഇരയാകുമെന്നൊ, ജയിലില്‍ അടക്കപ്പെടുമെന്നോ എന്ന ഭീതി കൂടാതെ,
ഇതു എഴുതുകാരാന്‍ ആണ് ഇന്ന് സത്യങ്ങള്‍ വിളിച്ചു പറയാനാകുക?. സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശമില്ലാത്ത സമൂഹം ബുദ്ധിപരവും വൈചാരികവുമായ പട്ടിണിയില്‍, വിഡ്ഢികളുടെ രാഷ്ട്രത്തെ സൃഷ്ടിക്കും.
എത്രയോ കാലം മുന്‍പ് എനിക്ക് ഒരു ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ ആനന്ദം തോനുന്ന മുഹൂര്‍ത്തമാണിത്. അവാര്‍ഡുകള്‍ മടക്കികൊടുത്ത് എഴുത്തുകാരും ചലച്ചിത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും തുടങ്ങിവെച്ച രാഷ്ട്രീയ നീക്കത്തില്‍ സ്വന്തം നിലയ്ക്ക് ഒരു സംഭാവന നല്‍കാന്‍ എനിക്ക് സാധിച്ചത് അതുകൊണ്ടാണ്. ആശയപരമായ കടന്നാക്രമണത്തിലൂടെയും സാമാന്യബുദ്ധിക്കെതിരായ സംഘടിതനീക്കത്തിലൂടെയും നമ്മളെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ ഈ പ്രതിരോധത്തിനു ചരിത്രത്തില സമാനതകള്‍ ഇല്ല. മറ്റൊരുതരത്തിലുള്ള രാഷ്ട്രീയം തന്നെയാണിത്. ഇതില്‍ പങ്കാളിയാകുന്നതില്‍ അഭിമാനിക്കുന്നതിനോപ്പം രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്തോ അതില്‍ ലജ്ജയും രേഖപെടുത്തുന്നു.

(* 2005 ല്‍ കോണ്‍ഗ്രസ്സ് ഭരിച്ചിരുന്നപ്പോള്‍ ഞാന്‍ സാഹിത്യ അക്കാദമി അവാര്‍ഡും നിരസിച്ചിരുന്നു. അതുകൊണ്ട് കോണ്‍ഗ്രസ്സ് ബിജെപി തര്‍ക്കത്തില്‍ നിന്നും എന്നെ ദയവായി ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു* ) എന്നും അവര്‍ വ്യക്തമാക്കി.

പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ സിനിമാമേഖലയിലുള്ളവര്‍
Virendra Saini, 2. Saeed Mirza, 3. Kundan Shah, 4. Arundhati Roy, 5. Ranjan Palit, 6. Tapan Bose, 7. Shriprakash, 8. Samjay Kak, 9. Pradip Krishen, 10. Tarun Bhartiya, 11. Amitabh Chakraborty, 12. Madhushree Dutta, 13. Anwar Jamal, 14. Ajay Raina, 15. Irene Dhar Malik, 16. PM Satheesh, 17. Satya Rai Nagpaul, 18. Manoj Lobo, 19. Rafeeq Ellias, 20. Sudheerr Palsane, 21. Vivek Sachidanand, 22. Sudhakar Reddy Yakkanti, 23. Dr. Manoj Nitharwal and 24. Abhimanyu D-ange
Next Story

RELATED STORIES

Share it