|    Jul 22 Sun, 2018 10:18 am
FLASH NEWS
Home   >  Kerala   >  

ആര്‍ഷ വിദ്യാ സമാജം പൂട്ടരുതെന്ന് ഹൈക്കോടതി

Published : 28th September 2017 | Posted By: mi.ptk

കൊച്ചി: കൊച്ചിയിലെ വിവാദ സ്ഥാപനമായ ആര്‍ഷ വിദ്യാ സമാജം അടച്ചുപൂട്ടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സമാജത്തിലെ അന്തേവാസികളെ ഒഴിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു. വേണ്ടത്ര അന്വേഷണം നടത്താതെയാണ് സ്ഥാപനം അടച്ചുപൂട്ടാനൊരുങ്ങുന്നതെന്നും നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള ആര്‍ഷ വിദ്യാ സമാജത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ആര്‍ഷ വിദ്യാ സമാജം അടച്ചുപൂട്ടാനുള്ള പഞ്ചായത്തിന്റെ നടപടിക്കെതിരെ സ്ഥാപനം സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി പരാമര്‍ശം.
ഡോ. ഹാദിയയെ ഹിന്ദുമതത്തിലേക്ക് തിരികെയെത്തിക്കുന്നതിനായി പിതാവായ അശോകന്‍ സമീപിച്ച സ്ഥാപനമാണ് ആര്‍ഷ വിദ്യാ സമാജം. സമാജത്തിലെ ഒരു വളണ്ടിയര്‍ ഹാദിയയുമായി സംസാരിച്ചിരുന്നതായും അശോകന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍ഷ വിദ്യാ സമാജം ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്ന പെണ്‍കുട്ടികളിലൊരാളായ ആതിരയെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും അശോകന്‍ വെളിപ്പെടുത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss