|    Dec 17 Mon, 2018 7:43 pm
FLASH NEWS
Home   >  National   >  

അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തകര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം

Published : 30th August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലെ രണ്ടാം യുപിഎ സര്‍ക്കാര്‍ മാവോവാദ ബന്ധത്തിന്റെ പേരില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 128 സംഘടനകളില്‍ ചിലതുമായി ബന്ധമുള്ളവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തകരെന്ന് കേന്ദ്ര ആഭ്യനന്തര മന്ത്രാലയം.
അറസ്റ്റിനെതിരേ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ഈ 128 സംഘടനകള്‍ക്ക് 2012ലാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്ക് സംസ്ഥാനങ്ങ്ള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അന്നും വരാവര റാവു, സുധ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്‌ലിങ്, റോണ വില്‍സണ്‍, അരുണ്‍ ഫെരെരിയ, വെനോണ്‍ ഗോണ്‍സാല്‍വസ്, മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ പലരും പലസമയങ്ങളിലായി മാവോവാദി ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നുവെന്നും ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. ഇവര്‍ക്ക് സിപിഐ മാവോവാദികള്‍ നടത്തിയ അതിക്രമങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകാന്‍ പറ്റില്ലെന്നും അദ്ദേഹം എന്‍ഡി ടിവിയോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss