|    Sep 19 Wed, 2018 2:16 pm
FLASH NEWS
Home   >  National   >  

മലയാളികളെ അവഹേളിച്ച് അര്‍ണാബ് ഗോസ്വാമി, പ്രതിഷേധം ശക്തം

Published : 25th August 2018 | Posted By: G.A.G

ന്യൂഡല്‍ഹി : പ്രളയക്കെടുതിയില്‍ നിന്ന് ഇനിയും പൂര്‍ണമായി കരകയറിയിട്ടില്ലാത്ത കേരളീയരെ ഏറ്റവും മോശമായ ഭാഷയില്‍ അവഹേളിച്ച് റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. കേരളത്തിനായി യു.എ.ഇ 700 കോടിയുടെ സഹായധനം പ്രഖ്യാപിച്ചുവെന്ന വാര്‍ത്തയെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളെക്കുറിച്ച് ചാനല്‍ ചര്‍ച്ച അവതരിപ്പിച്ചുകൊണ്ട് ”താന്‍ കണ്ടതില്‍വെച്ച് ഏറ്റവും നാണമില്ലാത്ത ജനതയാണ് കേരളത്തിലുള്ളത് ‘ എന്നാണ് ഗോസ്വാമി ആക്ഷേപിച്ചത്.
താന്‍ കണ്ടതില്‍വെച്ച് നാണമില്ലാത്ത വിഭാഗം ഇന്ത്യാക്കാരാണിത്. മതപരമായി അവര്‍ എല്ലായിടത്തും പോയി നുണ പ്രചരിപ്പിക്കുന്നു. ‘രാജ്യത്തെ അവഹേളിക്കുന്നതിന് അവര്‍ക്ക് പണം ലഭിക്കുന്നുണ്ടോ, അവര്‍ക്ക് ഫണ്ട് നല്‍കുന്നതാരാണ് ?’ ചാനല്‍ ചര്‍ച്ചയക്ക് തുടക്കമിട്ടുകൊണ്ട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഗോസ്വാമി അട്ടഹസിക്കുകയായിരുന്നു.
സംഭവം കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. റിപബ്ലിക്ക് ടി.വി ചാനലിന്റെ പോസ്റ്റുകള്‍ക്ക് താഴെ ‘പൊങ്കാല’യിട്ടാണ് മലയാളികളുടെ സോഷ്യല്‍മീഡിയാ പ്രതിഷേധം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss