|    Dec 15 Sat, 2018 11:36 pm
FLASH NEWS
Home   >  National   >  

മലയാളികള്‍ നാണംകെട്ട ജനതയെന്ന് അര്‍ണബ് ഗോസ്വാമി; പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ

Published : 26th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: പ്രളയ ദുരിതം പേറുന്ന കേരള ജനതയെ അധിക്ഷേപിച്ച് റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ‘താന്‍ കണ്ടതില്‍ വച്ചേറ്റവും നാണംകെട്ട ജനത’ എന്നാണ് പ്രളയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ മലയാളികളെ അര്‍ണബ് വിശേഷിപ്പിച്ചത്. കേരളത്തിന് സഹായം കൊടുക്കുന്നില്ലെന്ന് മാത്രമല്ല, വിദേശ രാജ്യങ്ങള്‍ നല്‍കുന്നത് വിലക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കേരള ജനത ഒന്നിച്ചെതിര്‍ത്തതാണ് നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും കുഴലൂത്തുകാരനായി പ്രവര്‍ത്തിക്കുന്ന അര്‍ണബിനെ ചൊടിപ്പിച്ചത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തെ അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണുയരുന്നത്. ചാനലിന്റെയും അര്‍ണബിന്റെയും സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ട്രോള്‍ മഴയും പ്രതിഷേധവുമായി മലയാളികള്‍ രംഗത്തെത്തി.

കേരളത്തിന് ദുരിതാശ്വാസമായി യുഎഇ 700 കോടി രൂപ സഹായം പ്രഖ്യാപിച്ചെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ചര്‍ച്ചയുടെ തുടക്കം മുതല്‍ കേന്ദ്രനിലപാടിനെ എതിര്‍ക്കുന്ന കേരളത്തെ വിമര്‍ശിക്കാനും മലയാളികള്‍ നുണ പറയുന്നുവെന്ന് സ്ഥാപിക്കാനുമായിരുന്നു അര്‍ണബിന്റെ ശ്രമം. കേരളത്തിന്റേത് ഇന്ത്യയെ അപമാനിക്കാനുള്ള നീക്കമാണെന്ന് അര്‍ണബ് സംവാദത്തിനിടെ പറയുകയും ചെയ്തു. വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരും നാണംകെട്ടവരും പെയിഡ് ഏജന്റ്‌സുമാണെന്നായിരുന്നു അര്‍ണബിന്റെ വാക്കുകള്‍.

‘എന്തൊരു നാണക്കേടാണിത്, എന്തൊരു ഗൂഢാലോചനയാണിത്, എന്തൊരു വിലകുറഞ്ഞ പ്രവര്‍ത്തിയാണിത്. എനിക്ക് മനസ്സിലാവുന്നില്ല ഇതിലൂടെ അവര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന്. സ്വന്തം രാജ്യത്തെ മോശമാക്കുന്നതിനാണോ അവര്‍ക്ക് പണം ലഭിക്കുന്നത്. അവരേതെങ്കിലും സംഘത്തിന്റെ ഭാഗമാണോ. ആരാണ് അവര്‍ക്ക് ഫണ്ട് നല്കുന്നത്. വിഷയം എന്താണെന്ന് വച്ചാല്‍ ഇത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ്. മതപരമായ നുണകള്‍ പ്രചരിപ്പിക്കുകയാണ്.’ അര്‍ണബ് തുടര്‍ന്നു.

"The most shameless bunch of Indians I have ever seen”(പച്ച മലയാളത്തിൽ പറഞ്ഞാൽ 'ഇന്ത്യയിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും നാണം കെട്ട കൂട്ടം').സംഘപരിവാറിന്റെ സ്വന്തം ചാനൽ റിപ്പബ്ലിക് ടിവിയിലെ മൂത്ത ഗീബൽസ് ആര്‍ണാബ് ഗോസ്വാമി പ്രളയ ദുരിതത്തിലാണ്ട് കിടക്കുന്ന മലയാളികളെ കുറിച്ച് പറഞ്ഞ വാക്കുകൾ. ഫെയ്സ്ബുക്ക് പിന്നീട് ഈ വീഡിയോ റിമൂവ് ചെയ്യുകയുണ്ടായി.Facebook has removed this video clipping of Arnab Goswami describing the suffering people of Kerala "The most shameless bunch of Indians I have ever seen." that was earlier shared by the Unoffical Dr Arnab Goswami page.#OMKVArnab

Posted by Dhiraj Syamala Madusoodan on Saturday, August 25, 2018

കേരളത്തിന്റെ ദുരന്തകാലത്ത് യാതൊരു അനുഭാവവും പ്രകടിപ്പിക്കാത്ത അര്‍ണബും റിപ്പബ്ലിക് ചാനലും ഇപ്പോള്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയതിനെതിരേയാണ് പ്രധാനമായും പ്രതിഷേധമുയരുന്നത്. അതേസമയം, അര്‍ണബ് മലയാളികളെ അധിക്ഷേപിച്ചിട്ടില്ലെന്നും തെറ്റായ പ്രചാരണം നടത്തുന്ന ‘ഒരു വിഭാഗം’ ജനങ്ങളെ മാത്രമാണ് അദ്ദേഹം ഉന്നമിട്ടതെന്നും ചൂണ്ടിക്കാട്ടി വേറൊരു വിഭാഗവും രംഗത്തുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss