|    Nov 20 Tue, 2018 8:57 pm
FLASH NEWS
Home   >  National   >  

ജമ്മുകശ്മീരില്‍ ബിജെപി നേതാവിനെയും സഹോദരനേയും വെടിവെച്ചു കൊന്നു: കൊലപാതകിയെ കണ്ടെത്താന്‍ സൈന്യമിറങ്ങി

Published : 2nd November 2018 | Posted By: sruthi srt

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബിജെപി നേതാവിനെയും സഹോദരനേയും അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ജമ്മു കശ്മീര്‍ ബിജെപി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാര്‍(52) സഹോദരന്‍ അജിത് കുമാര്‍ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. അനില്‍ സംഭവസ്ഥലത്ത് വച്ചും അജിത് ആശുപത്രിയിലേക്കുളള വഴിയില്‍ വച്ചുമാണ് മരിച്ചത്.ഇന്നലെ രാത്രി കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം. കിഷ്ത്വറിലെ സ്‌റ്റേഷനറി കട അടച്ചതിനു ശേഷം വീട്ടിലേക്ക് വരുമ്പോഴാണ് പരിഹറും സഹോദരന്‍ അജിതും വെടിയേറ്റ് മരിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

അതേസമയം, ഗവര്‍ണ്ണറുടെ ഭരണത്തിന്‍ കീഴിലായ ജമ്മു കശ്മീരില്‍ ബിജെപിയുടെ ഉന്നത നേതാവ് കൊല്ലപ്പെട്ടത് ഗൗരവമായാണ് കേന്ദ്ര സര്‍ക്കാരും ബിജെപി ദേശീയ നേതൃത്വവും കാണുന്നത്. അതിനാല്‍ തന്നെ കൊലയാളികളെ പിടികൂടാന്‍ താഴ്‌വര അരിച്ചുപെറുക്കുകയാണ് പോലിസും സേനയും.പ്രദേശത്ത് ആക്രമണ സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് എഎസ് റാണയാണ് സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടത്.പ്രതികളെ എത്രയും വേഗം പിടികൂടാന്‍ കശ്മീര്‍ ഗവര്‍ണ്ണറുടെ ഉപദേഷ്ടാവും കശ്മീരില്‍ ഭീകര വിരുദ്ധ വേട്ട സംയോജിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്ത കെ വിജയകുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊലപാതകത്തെ അപലപിച്ച ബിജെപി നേതാക്കളെ ഭയപ്പെടുത്തി പിന്‍മാറ്റി കളയാമെന്ന് ആരും ധരിക്കേണ്ടതില്ലന്നും ശക്തമായ മറുപടി നല്‍കിയിരിക്കുമെന്നും വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss