|    Dec 17 Mon, 2018 1:28 pm
FLASH NEWS
Home   >  Kerala   >  

മുഖ്യമന്ത്രിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്ത സൈനിക വേഷധാരിയെക്കുറിച്ച് സൂചന ലഭിച്ചു

Published : 20th August 2018 | Posted By: G.A.G

തിരുവനന്തപുരം: സൈനിക വേഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും അവഹേളിച്ച് വിഡിയോ പോസ്റ്റ് ചെയ്ത ആളെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വന്നു.
പത്തനംതിട്ട കടമ്മനിട്ട സ്വദേശിയാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്നും ഇയാള്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍നിന്നു വിരമിച്ച ശേഷം ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരികയാണെന്നുമാണ് പുറത്തു വരുന്ന വിവരം. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, പൊതുജനശല്യം എന്നീ കാര്യങ്ങള്‍ക്ക് ഐപിസി 505, 118ഡി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സൈനിക വേഷത്തിലുള്ള ഇയാളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് തൊട്ടുപിന്നാലെ ഇയാള്‍ സൈനികനല്ലെന്നു വ്യക്തമാക്കി കരസേന രംഗത്തെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss