|    Aug 21 Tue, 2018 4:14 pm
FLASH NEWS
Home   >  Sports  >  Football  >  

അര്‍ജന്റീന കോട്ടിഫ് കപ്പ് ചാംപ്യന്‍മാര്‍: ഇന്ത്യക്ക് അഭിമാനം

Published : 9th August 2018 | Posted By: jaleel mv

വലന്‍സിയ:അണ്ടര്‍ 20 കോട്ടിഫ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ യുവനിര പരാജയപ്പെടുത്തിയ ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയ്ക്ക് ടൂര്‍ണമെന്റ് കിരീടം. ഫൈനലില്‍ റഷ്യയെ എക്‌സ്ട്രാ ടൈമിലാണ് ആറ് തവണ അണ്ടര്‍ 20 ലോക ചാംപ്യന്‍മാരായ അര്‍ജന്റീന പരാജയപ്പെടുത്തിയത്. മല്‍സരം നിശ്ചിത സമയത്ത് 1-1ന്റെ സമനിലയില്‍ അവസാനിച്ചതോടെയാണ് അധിക സമയത്തേക്ക് നീണ്ടത്. റഷ്യക്കെതിരേ ഒരു ഗോളിന് പിന്നിട്ട ശേഷമാണ് അര്‍ജന്റീന തിരിച്ചു വന്നത്. മല്‍സരത്തിലെ 11 ാം മിനിറ്റില്‍ ഇഗോര്‍ ദിവീവിലൂടെ റഷ്യ മുന്നിലെത്തി. എന്നാല്‍ പോരാട്ടം കൈവിടാതെ മുന്നേറിയ അര്‍ജന്റീനയ്ക്ക് നാല് മിനിറ്റുകള്‍ക്കുള്ളില്‍ ഇന്റര്‍ താരം ഫാക്കുണ്ടോ കോളിഡിയോ സമനില നല്‍കി. പിന്നീട് ഗോളുകള്‍ പിറക്കാതിരുന്നതോടെ മല്‍സരം അധിക സമയത്തേക്ക് നീളുകയായിരുന്നു.
ഇവിടെ കഴിഞ്ഞ മല്‍സരത്തില്‍ ഗോള്‍ സ്വന്തമാക്കിയ മാരിനെല്ലി റഷ്യന്‍ ഗോള്‍ വല തുളച്ചതോടെ 2-1ന് അര്‍ജന്റീന മുന്നില്‍. തുടര്‍ന്ന് പ്രതിരോധം കാത്ത് കളിച്ച അര്‍ജന്റീനയെ മറികടക്കാന്‍ റഷ്യക്കാവാതെ വന്നതോടെ കിരീടം അര്‍ജന്റീനയ്ക്ക് സ്വന്തമായി.
ഗ്രൂപ്പ് ഘട്ടത്തില്‍ 10 പേരുമായി കളിച്ച ഇന്ത്യയോടാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ ഏക തോല്‍വിയും ഇതായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss