|    Nov 19 Mon, 2018 2:38 pm
FLASH NEWS
Home   >  Sports  >  Football  >  

അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു; ഇക്കാര്‍ഡി ടീമില്‍

Published : 2nd November 2018 | Posted By: jaleel mv


ബ്യൂണസ് ഐറിസ്: മെക്‌സിക്കോയ്‌ക്കെതിരേ ഈ മാസം നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തിനുള്ള ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. മുന്നേറ്റ താരം മൗറോ ഇക്കാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഹിഗ്വെയ്‌ന് ഇടം കണ്ടെത്താനായില്ല. സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും ടീം തഴഞ്ഞു. രണ്ട് വര്‍ഷത്തിങ്ങളുടെ ഇടവേളയ്ക്ക് ശേഷം എറിക് ലമേലയും അര്‍ജന്റീനയ്ക്കായി കളിക്കും. ഇന്റര്‍ മിലാനില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നതിനാലാണ് ഇക്കാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം, എസി മിലാനില്‍ മോശം ഫോം തുടരുന്നതാണ് ഹിഗ്വെയ്‌നെ ടീമിലെടുക്കുന്നതില്‍ നിന്നും സിലക്ടര്‍മാരെ പിന്നോട്ടടിപ്പിച്ചത്. യുവന്റസില്‍ മികച്ച കളി പുറത്തെടുക്കുന്ന പൗലോ ഡിബാലയെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2016ന് ശേഷം അര്‍ജന്റീന സ്‌ക്വാഡിന്റെ ഭാഗമാകാന്‍ കഴിയാതിരുന്ന താരമാണ് ലമേല. ഈ സീസണില്‍ ടോട്ടനാമിന്റെ ജഴ്‌സിയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ലമേലയെ ടീമിലേക്ക് എത്തിച്ചത്.
2016ല്‍ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിലായിരുന്നു ലമേല അവസാനമായി കളിച്ചത്. പിന്നീട് അര്‍ജന്റീന ലമേലയെ ടീമിലേക്ക് പരിഗണിച്ചില്ല. ലോകകപ്പിന് മുമ്പ് ഏറ്റ പരിക്കും ലമേലക്ക് വിനയായി. അര്‍ജന്റീനയ്ക്കായി 23 മല്‍സരങ്ങളില്‍ ലമേല ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss