|    Nov 13 Tue, 2018 8:57 am
FLASH NEWS

മലപ്പുറത്ത് എപി-ഇകെ സംഘര്‍ഷം; മസ്ജിദ് ഭാരവാഹിക്ക് കുത്തേറ്റു

Published : 1st August 2018 | Posted By: mtp rafeek

മലപ്പുറം: കൊണ്ടോട്ടിക്ക് സമീപമുള്ള പള്ളിക്കല്‍ ബസാര്‍ ജുമാ മസ്ജിദ് പള്ളിയില്‍ എപി, ഇകെ വിഭാഗം സുന്നികള്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ ഇകെ വിഭാഗത്തില്‍പ്പെട്ട പള്ളി കമ്മിറ്റി പ്രസിഡന്റ് കോയക്കുട്ടി ഹാജിക്ക് കുത്തേറ്റു.

എപി വിഭാഗക്കാരായ സി കെ മൊയ്തു, സി കെ സമദ്, കളരിക്കല്‍ അബു, അബ്ദുറഹ്മാന്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു. ആക്രമണ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൊയ്തുവിന്റെ സഹോദരന്റെ മയ്യിത്ത് കൊണ്ടുവരുന്നതിനായി കട്ടിലെടുക്കാന്‍ പള്ളിയിലെത്തിയപ്പോള്‍ വാക്കുതര്‍ക്കമുണ്ടാവുകയും കുത്തുകയുമായിരുന്നുവെന്നാണ് വിവരം.

രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പ്രതികള്‍ രക്ഷപ്പെട്ടു. കൈക്ക് പരുക്കേറ്റ കോയിക്കുട്ടി ഹാജിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss