|    Aug 16 Thu, 2018 7:26 am
FLASH NEWS
Home   >  Sports  >  Football  >  

അന്‍വര്‍ അലി ഈ സീസണില്‍ മുംബൈക്കൊപ്പം കളിക്കില്ല

Published : 8th August 2018 | Posted By: jaleel mv


ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന കോട്ടിഫ് കപ്പില്‍ അര്‍ജന്റീനക്കെതിരെ ഗോള്‍ കണ്ടെത്തിയ ഇന്ത്യന്‍ അണ്ടര്‍ 20 താരം മുംബൈ സിറ്റിക്കൊപ്പം ഈ സീസണില്‍ കളിക്കില്ല. അതേസമയം, സീസണില്‍ അന്‍വര്‍ അലിയെ എ ഐ എഫ് എഫ് ഡെവലെപ്‌മെന്റല്‍ ടീമായ ഇന്ത്യന്‍ ആരോസിലേക്ക് ലോണടിസ്ഥാനത്തില്‍ അയക്കാനാണ് ടീം ധാരണ. താരത്തിന്റെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് ഈ നീക്കമെന്ന് ക്ലബ് ട്വിറ്ററില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 17 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലും അന്‍വര്‍ അലിയുണ്ടായിരുന്നു. പതിനേഴ് വയസ് മാത്രമുള്ള ഈ പ്രതിരോധതാരം ഇന്ത്യന്‍ ടീമിന്റെ ഭാവി പ്രതീക്ഷയെന്ന് വിലയിരുത്തപ്പെടുന്ന താരങ്ങളില്‍ ഒരാളാണ്. മിനര്‍വ്വ പഞ്ചാബിന്റെ താരമായിരുന്നെങ്കിലും കഴിഞ്ഞ സീസണിലും ലോണടിസ്ഥാനത്തില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടിയായിരുന്നു അന്‍വര്‍ അലി കളിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss