|    Sep 19 Wed, 2018 8:27 am
FLASH NEWS
Home   >  Kerala   >  

മൃഗങ്ങളുടെ രക്ഷയ്ക്ക് ആനിമല്‍ റസ്‌ക്യൂ ടീം കുട്ടനാട്ടില്‍

Published : 21st August 2018 | Posted By: sruthi srt

കോഴിക്കോട്: വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ടിരിക്കുന്ന മൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും ആവശ്യമായ ചികിത്സകള്‍ നല്‍കുന്നതിനും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ആനിമല്‍ റസ്‌ക്യൂ ടീം കുട്ടനാട് മേഖലയില്‍ ഇന്നലെ സന്ദര്‍ശനം നടത്തി. നാല് സംഘമായാണ് സന്ദര്‍ശനം നടത്തിയത്. കന്നുകാലികള്‍ക്ക് ആവശ്യമായ വൈക്കോല്‍, മരുന്ന്, അവശ്യചികിത്സ എന്നിവ നല്‍കി.

വെറ്റിനറി ഡോക്ടര്‍മാരും ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായി. കൂടാതെ വെറ്റിനറി ആംബുലന്‍സിന്‍രെ സഹായവും നല്‍കി. എസ്.ഡി.വി.സ്‌കൂള്‍ ഗ്രൗണ്ടിലും അവലൂക്കുന്ന് ഗ്രൗണ്ടിലും നിലവിലുള്ള ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കന്നുകാലികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും വകുപ്പ് ഒരുക്കുന്നു. കുട്ടനാട്ടില്‍ കുടുങ്ങിയ ഓമന മൃഗങ്ങളെയും സുരക്ഷാ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss