|    Dec 14 Fri, 2018 3:17 pm
FLASH NEWS
Home   >  National   >  

750 കിലോ ഉള്ളിക്ക് 1064 രൂപ; പണം മോദിക്ക് അയച്ച് കര്‍ഷക പ്രതിഷേധം

Published : 3rd December 2018 | Posted By: afsal ph

 


മുംബൈ: നാല് മാസത്തെ അധ്വാനത്തിന് കര്‍ഷകന് കിട്ടിയത് 1064 രൂപ മാത്രം. 750 കിലോ ഉളളിയാണ് അയാള്‍ പാടത്ത് കൃഷി ചെയ്തുണ്ടാക്കിയത്. ദുരിത കഥ അധികൃതര്‍ കേട്ട ഭാവം നടിക്കാതിരിക്കെ, കിട്ടിയ പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് കര്‍ഷകന്‍ പ്രതിഷേധിച്ചു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത ചുരുക്കം കര്‍ഷകരില്‍ ഒരാളായ സഞ്ജയ് സേത് ആണ് ഉളളി വില ഇടിയുന്നതിലെ പ്രതിഷേധം അറിയിച്ചത്.
1064 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കാന്‍ 56 രൂപ സഞ്ജയ് സേത് തന്റെ കീശയില്‍ നിന്ന് അധികമായി ചിലവഴിച്ചു. മഹാരാഷ്ട്ര നാസിക് ജില്ലയിലെ നിപാദ് സ്വദേശിയായ സഞ്ജയ് സേത് അവിടെ തന്നേയാണ് കൃഷിയിറക്കുന്നത്.
‘ഞാന്‍ ഇക്കുറി 750 കിലോ ഉളളിയാണ് കൃഷി ചെയ്ത് ഉണ്ടാക്കിയത്. നിപാദ് മൊത്തക്കച്ചവട മാര്‍ക്കറ്റില്‍ കിലോയ്ക്ക് ഒരു രൂപയാണ് അവര്‍ വില പറഞ്ഞത്. വില പേശി അത് ഞാന്‍ 1.40 വരെ എത്തിച്ചു. എന്നിട്ടും 750 കിലോ വിറ്റപ്പോള്‍ എനിക്ക് കിട്ടിയത് 1064 രൂപ മാത്രമാണ്. ഇതുകൊണ്ട് ഞാനും എന്റെ കുടുംബവും എങ്ങിനെ കഴിയും?’ കൊടും ദുരിതത്തിന്റെ കഥ വിവരിച്ച് സഞ്ജയ് സേത് പറഞ്ഞു.
നവംബര്‍ 29 ന് നിപാദിലെ പോസ്റ്റ് ഓഫീസ് വഴിയാണ് അദ്ദേഹം പണമയച്ചത്. ഇന്ത്യയിലെ ഉളളി ഉല്‍പ്പാദനത്തിന്റെ 50 ശതമാനവും നാസികില്‍ നിന്നാണ്. നാല് മാസത്തോളം അധ്വാനിച്ചാണ് 750 കിലോ ഉളളി ഉല്‍പ്പാദിപ്പിച്ചതെന്ന് സഞ്ജയ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss