|    Sep 23 Sun, 2018 2:52 am
FLASH NEWS
Home   >  Kerala   >  

മറാകിസുല്‍ അഹ്‌യാ ഉദ്യോഗസ്ഥര്‍ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ സേവനം വിലയിരുത്തി

Published : 20th August 2018 | Posted By: sruthi srt

മക്ക:ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ സേവനം മക്ക ഗവര്‍ണറേറ്റിന് കീഴിലെ സന്നദ്ധ സംഘടനയായ മറാകിസുല്‍ അഹ്‌യാ ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ട് വിലയിരുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് മറാകിസുകല്‍ അഹ്്‌യാ ഡയറക്ടര്‍ ഡോ. അഹമ്മദ് ബാസിം, വോളന്റിയര്‍ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് സിദ്ധീഖി എന്നിവര്‍ ഫോറം പ്രവര്‍ത്തനം നേരിട്ട് കണ്ട് ഫോറം പ്രവര്‍ത്തനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചത്. മസ്ജിദുല്‍ ഹറമിലെത്തിയ മറാകിസുല്‍ അഹ്‌യാ ഉദ്യോഗസ്ഥരെ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ കോഓര്‍ഡിനേറ്റര്‍ അബ്ദുല്ല അബൂബക്കര്‍, സെക്രട്ടറി അബ്ദുസലാം മിര്‍സ, വോളന്റിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫാര്‍ എന്നിവര്‍ സ്വീകരിച്ചു. വോളന്റിയര്‍മാരുമായി സംവദിച്ച മറാകിസുല്‍ അഹ്‌യാ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ടാസ്‌ക് ഫോഴ്‌സ് ഇന്‍ചാര്‍ജ് റാഷിദ് റാസയുമായി കൂടിക്കാഴ്ച നടത്തി.

ഹറമിലും പരിസരങ്ങളുമായി മക്കയിലെ നൂറോളം പ്രവര്‍ത്തകരാണ് സേവനത്തിനിറങ്ങുന്നത്. ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റിതര രാജ്യക്കാര്‍ക്കും ഫ്രറ്റേണിറ്റി ഫോറത്തിന്റെ സേവനം ലഭ്യമാവുന്നുണ്ട്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തകരെ രംഗത്തിറക്കിയത് എല്ലാരാജ്യക്കാര്‍ക്കും ആശ്വാസമാണ്. വഴി തെറ്റിയെത്തിയവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുക, അവരവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഹാജിമാരെ താമസസ്ഥലത്തെത്തിക്കുക, ആവശ്യമായവര്‍ക്ക് ചെരിപ്പ് വിതരണം ചെയ്യുക, വെള്ളം വിതരണം ചെയ്യുക, ആവശ്യമുള്ളവര്‍ക്ക് വീല്‍ചെയര്‍ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനമാണ് പ്രധാനമായും നടത്തുന്നത്. കൂടാതെ അസീസിയ കേന്ദ്രീകരിച്ച് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആശുപത്രിയില്‍ വിമന്‍സ് ഫ്രറ്റേണിറ്റി ഫോറവും സജീവമായി രംഗത്തുണ്ട്.
ഇന്ത്യന്‍ തീര്‍ഥാടകരുടെ താമസസ്ഥലം ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കത്തക്കരീതിയില്‍ അടയാളപ്പെടുത്തിയ ഫ്രറ്റേണിറ്റി ഫോറം ശാസ്ത്രീയമായി തയ്യാറാക്കിയ റൂട്ട് മാപ്പ് ഏറെ ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഹജ്ജ് മിഷനുമായി ചേര്‍ന്നാണ് ഗ്രീന്‍ കാറ്റഗറിയിലെ കെട്ടിടങ്ങള്‍ അടയാളപ്പെടുത്തിയ മാപ്പ് തയ്യാറാക്കിയത്. ഇത് ഇതര സംഘടനകള്‍ക്കും ഉപകാരപ്രദമാണ്. അടുത്ത ദിവസം മിനയിലെ ടെന്റുകള്‍ അടയാളപ്പെടുത്തിയ മാപ്പും ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മറാകിസുല്‍ അഹ്്‌യായുമായി ചേര്‍ന്നാണ് ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ സേവനം നടത്തുന്നത്. സര്‍ക്കാതിര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അംഗീകരമുള്ള സംഘടനയാണ് മറാകിസുകല്‍ അഹ്്‌യാ. ഡോ. യഹ്‌യാ മുഹമ്മദ് സംസമിയാണ് സംഘടനയുടെ ചെയര്‍മാന്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss