|    Dec 14 Fri, 2018 8:48 pm
FLASH NEWS
Home   >  National   >  

2019ലും അധികാരത്തിലെത്തും; രാമക്ഷേത്ര നിര്‍മാണം പ്രതിജ്ഞാബദ്ധം-അമിത് ഷാ

Published : 26th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ലെന്നും സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വിചാരണ ജനുവരിയില്‍ തുടങ്ങുന്നതുവരെ കാത്തിരിക്കണമെന്നും ബെജെപി ദേശീയാധ്യാക്ഷന്‍ അമിത് ഷാ. തിരഞ്ഞെടുപ്പ് കാലത്തു മാത്രമല്ല അതിനുശേഷവും രാഷ്ട്രീയപാര്‍ട്ടികള്‍ ഹിന്ദുത്വ വിഷയങ്ങള്‍ ഏറ്റെടുക്കണം. 2019 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമേ കേസ് പരിഗണിക്കാവൂ എന്നാണു കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറയുന്നത്. കേസ് പരിഗണിക്കണമെന്നു കക്ഷികള്‍ പറയുമ്പോള്‍, മാറ്റിവയ്ക്കണമെന്നാണു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കോടതിയില്‍നിന്ന് അനുകൂല പ്രതികരണമുണ്ടാവുമെന്നാണു പ്രതീക്ഷ. ഞങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ആരും സംശയിക്കേണ്ട. ശിവസേനയും ബിജെപിയും രണ്ടു വ്യത്യസ്ത പാര്‍ട്ടികളാണ്. അയോധ്യവിഷയത്തില്‍ ആര്‍ക്കിടയിലും ഭിന്നതയില്ല. കോണ്‍ഗ്രസ് ഹിന്ദുത്വ അജന്‍ഡകള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഗോശാല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ 1950 മുതല്‍ ഞങ്ങള്‍ ഉന്നയിക്കുന്നതാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തത് സ്വാഗതാര്‍ഹമാണ്. ഭോപാല്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തും. ഇവിടെയൊന്നും ഭരണവിരുദ്ധ വികാരമില്ല. മൂന്നിടത്തെയും വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔന്നത്യം ഉയര്‍ത്തും. ഇന്ത്യയിലെ ശക്തനും ജനകീയനുമായ നേതാവായ മോദി 2019 ലും വലിയ ഭൂരിപക്ഷത്തില്‍ അതിശക്തനായ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നും അമിത്ഷാ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss