|    Dec 19 Wed, 2018 7:12 pm
FLASH NEWS
Home   >  National   >  

ആന്‍ഡമാനിലെ പുറം ലോകവുമായി ബന്ധമില്ലാത്ത ഗ്രോതവര്‍ഗക്കാര്‍ അമേരിക്കന്‍ വിനോദസഞ്ചാരിയെ കൊലപ്പെടുത്തി

Published : 21st November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ആന്‍ഡമാനിലെത്തിയ അമേരിക്കന്‍ വിനോദസഞ്ചാരിയെ സംരക്ഷിത മേഖലയിലെത്തിയ ആദിവാസികള്‍ കൊലപ്പെടുത്തി. എന്‍ഡിടിവയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ജോണ്‍ അലന്‍ ചാനുവെന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ഇവിടെയെത്തിച്ച ഏഴ് മല്‍സ്യതൊഴിലാളികളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


പുറം ലോകവുമായി അധിക ബന്ധം സ്ഥാപിക്കാത്ത ആദിവാസി വിഭാഗമായ ജറവക്കാരണ് സംഭവത്തിനു് പിന്നിലെന്നാണ് കരുതുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട 40 ആദിവാസികളാണ് ദക്ഷിണ ആന്‍ഡമാനിലെ സംരക്ഷിത വനത്തില്‍ താമസിക്കുന്നതെന്നാണ് ഔദ്യോഗിക രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss