|    Dec 11 Tue, 2018 7:44 pm
FLASH NEWS
Home   >  National   >  

മുന്‍ മന്ത്രിയും നടനുമായ അംബരീഷ് അന്തരിച്ചു

Published : 25th November 2018 | Posted By: sruthi srt

ബംഗളൂരു: മുന്‍ കേന്ദ്ര മന്ത്രിയും കന്നഡ സിനിമ താരവുമായ എംഎച്ച് അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത താരം സുമലതയാണ് ഭാര്യ.എം.എല്‍.എ, എംപി, കേന്ദ്രമന്ത്രി പദവികള്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അംബരീഷ് 200ല്‍ കൂടുതല്‍ കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


1994ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അംബരീഷ് പാര്‍ട്ടി സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് 96ല്‍ ജനതാദളില്‍ ചേര്‍ന്നു. പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി.രണ്ട് തവണ കൂടി ലോക്‌സഭയിലേക്ക് ജയിച്ചു. 2006ല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ വാര്‍ത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായെങ്കിലും കാവേരി ട്രൈബ്യൂണലിന്റെ വിധിയില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss