|    Dec 10 Mon, 2018 12:44 am
FLASH NEWS
Home   >  Kerala   >  

കാംപസ് ഫ്രണ്ട് ജാഥയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ എസ്എഫ്‌ഐ ശ്രമം

Published : 23rd November 2018 | Posted By: basheer pamburuthi

ആലുവ: ആലുവ യു സി കോളജില്‍ പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ എസ്എഫ്‌ഐ ശ്രമം. കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളന വിളംബര ജാഥയോടനുബന്ധിച്ച് ആലുവ യുസി കോളജിന് മുന്നില്‍ എഴുതിയ എഴുത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വികൃതമാക്കി. യു സി കോളജ് ചെയര്‍മാന്‍ സുധീഷ്, ആലുവ കുന്നതേരി സ്വദേശി ഷാഫി, വെളിയത്തുനാട് തടികകടവ് പള്ളത്ത് സഹദ് എന്നിവരുടെ നേതൃത്വത്തിലാണ് ആണ് പോസ്റ്ററും കൈയെഴുത്തും നശിപ്പിച്ചെതെന്ന് കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതേ തുടര്‍ന്ന് നാട്ടുകാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പോലിസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss