|    Oct 24 Wed, 2018 10:14 am
FLASH NEWS
Home   >  Kerala   >  

ആലപ്പുഴ ക്യാമ്പുകളില്‍ 62, 148 കുടുംബങ്ങളിലെ 2,77,706 പേര്‍

Published : 20th August 2018 | Posted By: sruthi srt

ആലപ്പുഴ: ജില്ലയില്‍ ആകെ ക്യാമ്പുകളിലായി 62, 148 കുടുംബങ്ങളിലെ 2,77,706 പേര്‍. അമ്പലപ്പുഴയില്‍ 144 ക്യാമ്പുകളിലായി 17654 കുടുംബങ്ങളിലെ 76068 പേരാണ് ഉള്ളത്. ചേര്‍ത്തലയില്‍ 89 ക്യാമ്പുകളില്‍ 12430 കുടുംബങ്ങളിലെ 43703 പേര്‍. മാവേലിക്കരയില്‍ 90 ക്യാമ്പുകളിലായി 4764 കുടുംബങ്ങളിലെ 16713 പേര്‍. കുട്ടനാട്ടില്‍ ക്യാമ്പുകള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ചെങ്ങന്നൂരില്‍ 132 ക്യാമ്പുകളിലായി 68232 പേരാണ് ഉള്ളത്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ 146 ക്യാമ്പുകളിലെ 18060 കുടുംബങ്ങളിലുള്ള 72990 പേരാണ് ഉള്ളത്.

കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഇന്നലെ മാത്രം 20000 പേരെയാണ് സുരക്ഷിതരായി തിരിച്ചെത്തിച്ചത്. ഇന്ന് വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കാന്‍ ഓപ്പറേഷന്‍. 3 ജങ്കാറുകള്‍ ഇതിനായി തയ്യാറാക്കിയതായി സബ് കളക്ടര്‍ അറിയിച്ചു. കുട്ടനാട്ടില്‍ വളര്‍ത്തുമൃഗങ്ങളെ ചിലര്‍ പരിപാലിക്കുന്നുണ്ട്. കുട്ടനാട് ദ്വീപുകളില്‍ നിന്ന് എല്ലാവരേയും സുരക്ഷാതീരത്തേക്ക് മാറ്റിയതിനാല്‍ ഇവിടങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കാന്‍ ജില്ല കളക്ടര്‍ ഉത്തരവിട്ടു.

പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസക്യാമ്പുകളില്‍ ഒരിടത്തും പാകം ചെയ്ത ഭക്ഷണം എത്തിക്കരുതെന്ന് ജില്ല കളക്ടര്‍ അഭ്യര്‍ഥിച്ചു. ധാരാളം ആളുകള്‍ സഹായവുമായി എത്തുന്നുണ്ടെങ്കിലും സുരക്ഷ കാരണങ്ങളാല്‍ അതനുവദിക്കരുതെന്നാണ് നിര്‍ദേശം. അതത് ക്യാമ്പുകളില്‍ നിലവില്‍ ഭക്ഷണം പാകം ചെയ്തു നല്‍കുന്നുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യേണ്ട അവശ്യസാധന സാമഗ്രികളുടെ സംഭരണത്തിനും വിതരണത്തിനുമായി ചെങ്ങന്നൂര്‍, മാവേലിക്കര,ആലപ്പുഴ, ഹരിപ്പാട്, ചേര്‍ത്തല എന്നിവടങ്ങളില്‍ പ്രത്യക സംഭരണകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

ആനിമല്‍ റസ്‌ക്യൂ ടീം ഇന്ന് പുറപ്പെടും
വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ടിരിക്കുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ട് വരുന്നതിനും അവശ്യചികിത്സകള്‍ നല്‍കുന്നതിനും വേണ്ടി മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ആനിമല്‍ റസ്‌ക്യൂ ടീം ഇന്ന് (ഓഗസ്റ്റ് 20) രാവിലെ ഏഴുമണിമുതല്‍ കുട്ടനാട് മേഖലയില്‍ പ്രവര്‍ത്തിക്കും. കര്‍ഷകര്‍ ബന്ധപ്പെടേണ്ട നമ്പര്‍:9387221594(ഡോ.മുഹ്‌സിന്‍ കോയ), 9447062691( ഡോ.പ്രേംകുമാര്‍), 9946637901(ഡോ.ജോസ് മാത്യു), 9847232726(ഡോ.സംഗീത് നാരായണന്‍), 9447104072( അനീഷ്, ഡയറി അസിസ്‌ററന്റ് ഡയറക്ടര്‍).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss